സംസ്ഥാനത്തെ മെയിന്‍പുരി ലോക്സഭ മണ്ഡലത്തിലെ ബൂത്തുകള്‍ കൊള്ളയടിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരെ പൊലീസ് സ്റ്റേഷനുകളില്‍ തടഞ്ഞുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ടില്‍ ചൊവ്വാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.തന്റെ ഭാര്യയും സിറ്റിങ് എംപിയുമായ ഡിംപിള്‍ യാദവ് മത്സരിക്കുന്ന മെയിന്‍പുരി മണ്ഡലത്തിലെ സൈഫായില്‍ (ഇറ്റാവ) വോട്ട് രേഖപ്പെടുത്തിയ യാദവ്, ഭാരതീയ ജനത പാര്‍ട്ടിയില്‍ (ബിജെപി) അധികാര തര്‍ക്കം നടക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ബിജെപി നേതാക്കള്‍ സ്വയം പ്രീതിപ്പെടുത്താന്‍ പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ചിലയിടങ്ങളില്‍ കള്ളവോട്ട് നടന്നതായും അദ്ദേഹം ആരോപിച്ചു. 'സര്‍ക്കാര്‍ ബലപ്രയോഗം നടത്തുന്നതായി ചില സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നു. പോളിങ് ബൂത്തിന് പുറത്ത് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി കേള്‍ക്കുന്നു'- സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.