ഹരിയാനയിൽ ബിജെപി അധികാരത്തൽ വരും ; കോൺഗ്രസ് ആസ്ഥാനത്ത് ആശങ്ക

ഹരിയാനയിൽ 9 സീറ്റുകളിൽ ബിജെപി ഭൂരിപക്ഷം, 1000 വോട്ടിൽ താഴെ.വമ്പൻ വഴിത്തിരിവാണ് ഹരിയാന തെരെഞ്ഞെടുപ്പിൽ നടക്കുന്നത്.ഹരിയാനയിൽ ബിജെപിയുടെ സീറ്റുനില വർധിക്കുന്നതായാണ് കാണുന്നത്. ഹരിയാനയിലെ എല്ലാ മണ്ഡലങ്ങളിൽ നോക്കുമ്പോഴും ബിജെപിക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്.

author-image
Rajesh T L
New Update
bjp hattrick

ഹരിയാനയിൽ  9  സീറ്റുകളിൽ  ബിജെപി  ഭൂരിപക്ഷം, 1000 വോട്ടിൽ  താഴെ.വമ്പൻ വഴിത്തിരിവാണ്  ഹരിയാന തെരെഞ്ഞെടുപ്പിൽ   നടക്കുന്നത്.ഹരിയാനയിൽ  ബിജെപിയുടെ സീറ്റുനില  വർധിക്കുന്നതായാണ്  കാണുന്നത്.ഹരിയാനയിലെ എല്ലാ  മണ്ഡലങ്ങളിൽ നോക്കുമ്പോഴും ബിജെപിക്ക്  വലിയ മുന്നേറ്റമാണ്  ഉണ്ടാകുന്നത്.

ഗുഡ്ഗാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ശർമ്മ (9,224 വോട്ടുകൾ) 4,971 വോട്ടുകൾക്ക്  ലീഡ് കാണിക്കുന്നു, തൊട്ടുപിന്നിൽ സ്വതന്ത്രനായ നവീൻ ഗോയലും.ബിജെപി നിലവിൽ ഹരിയാനയിലെ ബാദ്ഷാപൂർ, ഗുഡ്ഗാവ്, പട്ടൗഡി, സോഹ്ന മണ്ഡലങ്ങളിലാണ്  ഏറ്റവും കൂടുതൽ  ലീഡ് ചെയ്യുന്നത്. ബാദ്ഷാപൂരിൽ ബിജെപിയുടെ റാവു നർബീർ സിംഗ് 2,369 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  ലീഡ്.  സിംഗ് ആദ്യ റൗണ്ടിൽ 10,693 വോട്ടുകൾ നേടി, സ്വതന്ത്ര സ്ഥാനാർത്ഥി കുമുദിനി രാകേഷ് ദൗലതാബാദിനെക്കാൾ 8,324 വോട്ടുകൾ നേടി.  കോൺഗ്രസ് സ്ഥാനാർത്ഥി വർധൻ യാദവ് 4,087 വോട്ടുകൾക്ക് പിന്നിലാണ്.

ഗുഡ്ഗാവ് മണ്ഡലത്തിൽ, ബിജെപി സ്ഥാനാർത്ഥി മുകേഷ് ശർമ്മ (9,224 വോട്ടുകൾ) 4,971 വോട്ടുകൾക്ക്  ലീഡ് കാണിക്കുന്നു, തൊട്ടുപിന്നിൽ സ്വതന്ത്ര സ്ഥാനാർത്ഥി നവീൻ ഗോയൽ 4,253 വോട്ടുകൾക്ക് ശക്തമായ പോരാട്ടമാണ്  നടത്തുന്നത്.  നേരത്തെ  ബി.ജെ.പിയിൽ നിന്ന് രാജിവെച്ച ഗോയൽ പ്രധാന മത്സരാർത്ഥിയായി ഉയർന്ന് വന്നതോടെ ഗുഡ്ഗാവിൽ ത്രികോണ  പോരാട്ടമാണ്   നടക്കുന്നത്.  എന്നിരുന്നാലും, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശർമ്മയുടെ ആദ്യ ലീഡ് ബിജെപിക്ക്  ആശ്വാസകരമാണ്.

BJP Candidate 2024 INDIA ELECTION RESULTS haryana election