കർഷക സമര പരാമർശം: 'ഇത്തരം കാര്യങ്ങൾ പറയാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ല' ;നടിയെ തള്ളി ബിജെപി

പാർട്ടിയെ പ്രതിനിധീകരിച്ച് വിഷയത്തിൽ പ്രസ്താവന നടത്താൻ കങ്കണ റണാവത്തിന് അനുമതിയോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കങ്കണ റണാവത്തിന് നിർദ്ദേശം നൽകിയതായും ബിജെപിയുടെ പ്രസ്താവനയിൽ പറയുന്നു.

author-image
Vishnupriya
Updated On
New Update
kankana
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കർഷക സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കങ്കണ റണാവത്തിനെ തള്ളി ബിജെപി. സർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾ ഇല്ലെങ്കിൽ കർഷകരുടെ പ്രതിഷേധം ഇന്ത്യയെ ബംഗ്ലാദേശിലെ പോലെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നെന്ന കങ്കണയുടെ പ്രസ്താവനയെയാണ് ബിജെപി തള്ളിക്കളഞ്ഞിരിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വ്യക്തമാക്കി. 

കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല. കങ്കണ റണാവത്തിൻ്റെ പ്രസ്താവനയോട് ബിജെപിക്ക് വിയോജിപ്പുണ്ട്. പാർട്ടിയെ പ്രതിനിധീകരിച്ച് വിഷയത്തിൽ പ്രസ്താവന നടത്താൻ കങ്കണ റണാവത്തിന് അനുമതിയോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കങ്കണ റണാവത്തിന് നിർദ്ദേശം നൽകിയതായും ബിജെപിയുടെ പ്രസ്താവനയിൽ പറയുന്നു.

കങ്കണയുടെ പരാമർശങ്ങൾക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി. സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ കർഷകരുടെ പ്രതിഷേധം ബംഗ്ലാദേശിലെ പോലെ ഇന്ത്യയെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നെന്നായിരുന്നു കങ്കണയുടെ വിവാദ പരാമർശം. വിദേശ ശക്തികൾ കർഷകരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടി. കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്ന നിലയിൽ കാണപ്പെട്ട സാഹചര്യമുണ്ടായിരുന്നതായും കങ്കണ ആരോപിച്ചിരുന്നു.

BJP farmers protest kankana