ഹരിയാനയിൽ ഭരണം നിലനിർത്താനായതിന്റെ ആശ്വാസത്തിൽ BJP ; ജമ്മുകാശ്മീരിൽ തിരിച്ചടി

ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായതിന്റെ ആശ്വാസത്തിലാണ് ബിജെപി. എന്നാല്‍, ജമ്മുകശ്മീരില്‍ വലിയ തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയിലേക്ക് വരുമ്പോള്‍ ബിജെപി വിയര്‍ക്കും.

author-image
Rajesh T L
New Update
BJP

ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായതിന്റെ ആശ്വാസത്തിലാണ് ബിജെപി. എന്നാല്‍, ജമ്മുകശ്മീരില്‍ വലിയ തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയിലേക്ക് വരുമ്പോള്‍ ബിജെപി വിയര്‍ക്കും. അടുത്ത മാസമാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്ന് ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. 

ഏറ്റവും ഒടുവില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷവര്‍ധന്‍ പാട്ടീലാണ് ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയില്‍ ചേര്‍ന്നത്. ബാരാമതി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഇന്ദാപുരില്‍ എന്‍ഡിഎയ്‌ക്കെതിരെ ഹര്‍ഷവര്‍ധന്‍ സ്ഥാനാര്‍ഥിയാകും.

കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്ന് നിരവധി നേതാക്കള്‍ ഇന്ത്യാ മുന്നണിയിലേക്ക് ചേക്കേറി. കോലാപുരില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും ഛത്രപതി ശിവാജിയുടെ പിന്‍മുറക്കാരില്‍ ഒരാളുമായ സമര്‍ജിത് സിങ് ഗാട്‌ഗെ കഴിഞ്ഞ മാസം പവാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. 

മഹാരാഷ്ട്രാ നിയമസഭാ കൗണ്‍സില്‍ മുന്‍ ചെയര്‍മാനായ രാംരാജെ നിംബാല്‍ക്കര്‍ അടക്കം എന്‍സിപി അജിത് പക്ഷത്തെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ ശരദ് പവാറിന്റെ പാര്‍ട്ടിയില്‍ ഉടന്‍ ചേര്‍ന്നേക്കും. മാഡാ എംഎല്‍എ ബബന്‍ നായിക്, ദൗണ്ഡ് മുന്‍ എംഎല്‍എ രമേഷ് തോറാട്ട് എന്നിവരാണ് മറ്റു നേതാക്കള്‍. എന്‍സിപിയുടെ ശക്തികേന്ദ്രമായ പശ്ചിമ മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളാണ് അഞ്ചു പേരും.  

ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവും കല്യാണ്‍ഡോംബിവ്ലി കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായ യുവജന വിഭാഗം നേതാവ് ദീപേഷ് മാത്രെ ഉദ്ധവ് വിഭാഗത്തില്‍ ചേര്‍ന്നു. ബിജെപിയിലേക്കു ചേക്കേറിയ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ ഭാര്യാസഹോദരന്‍ ഭാസ്‌കര്‍റാവു ഖഡ്ഗാവന്‍കറും മരുമകള്‍ മീനയും കഴിഞ്ഞ മാസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.

മുന്‍ എംഎല്‍എയും ഗോണ്ടിയയിലെ ബിജെപി നേതാവുമായ ഗോപാല്‍ദാസ് അഗര്‍വാളും മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ സഞ്ജയ് പാണ്ഡെയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 

ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവും കല്യാണ്‍ഡോംബിവ്ലി കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായ യുവജന വിഭാഗം നേതാവ് ദീപേഷ് മാത്രെയും നാല് മുന്‍ കോര്‍പറേറ്റര്‍മാരും ഉദ്ധവ് വിഭാഗം ശിവസേനയില്‍ ചേര്‍ന്നു. ഷിന്‍ഡെ പക്ഷത്തിന് കനത്ത തിരിച്ചടിയാണിത്. 

ഡോംബിവ്ലിയില്‍ ബിജെപി നേതാവും മന്ത്രിയുമായ രവീന്ദ്ര ചവാനെതിരെ ഇന്ത്യാമുന്നണിയുടെ സ്ഥാനാര്‍ഥിയായേക്കും. മുഖ്യമന്ത്രിയുടെ മകനും കല്യാണ്‍ എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെയുമായി അടുപ്പമുള്ള നേതാവാണ് ദീപേഷ് മാത്രെ. 2014ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചവാനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. മൂന്നു തവണ കോര്‍പറേറ്ററായിരുന്ന ദീപേഷ് കല്യാണ്‍ ഡോംബിവ്ലി കോര്‍പറേഷന്‍ മുന്‍ മേയര്‍ പുണ്ഡലിക് മാത്രെയുടെ മകനാണ്. 

ബിജെപിയുടെ ആത്മവിശ്വാസമില്ലായ്മയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തിയതി നീട്ടാന്‍ കാരണമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിജെപിയും എന്‍ഡിഎ സഖ്യവും മഹാരാഷ്ട്രയില്‍ ഏറെ വിയര്‍ക്കേണ്ടി വരും.

election maharashtra haryana jammuandkashmir niyamasabha election