സ്പീക്കർ തെരഞ്ഞെടുപ്പിൽ പിന്തുണ തേടി ബിജെപി;ഡിഎംകെയ്ക്ക്  ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാമെന്ന് വാ​ഗ്ദാനം

ലോക്സഭ സ്പീക്കർ സ്ഥാനത്തിൽ ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാനുള്ള ബിജെപി നീക്കമാണിതെന്നാണ് വിലയിരുത്തൽ.അതെസമയം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് അർഹതപ്പെട്ടതെന്നും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നില്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

author-image
Greeshma Rakesh
Updated On
New Update
BJP AND DMK

bjp has promised to give deputy speaker post to dmk

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ലോക്‌സഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ തേടി ബിജെപി.പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് ഇതര സഖ്യകക്ഷികളെയാണ് ബിജെപി പിന്തുണയ്ക്കായി ബന്ധപ്പെടുന്നത്.ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഇന്ത്യ മുന്നണിയിലെ ഡിഎംകെയ്ക്ക് നൽകാമെന്ന് ബിജെപി വാഗ്ദാനം നൽകിയതായും റിപ്പോർട്ടുണ്ട്.ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നല്കാമെന്ന്  അറിയിച്ച ബിജെപി, സ്പീക്കർ സ്ഥാനാർത്ഥിക്ക് ഡിഎംകെയുടെ പിന്തുണ തേടി. 

ലോക്സഭ സ്പീക്കർ സ്ഥാനത്തിൽ ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാനുള്ള ബിജെപി നീക്കമാണിതെന്നാണ് വിലയിരുത്തൽ.അതെസമയം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് അർഹതപ്പെട്ടതെന്നും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നില്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രോട്ടെം സ്പീക്കറുടെ പാനലിൽ നിന്ന് രാവിലെ ഇന്ത്യ സഖ്യ നേതാക്കൾ പിൻമാറിയിരുന്നു.കോൺഗ്രസിനെ ഒഴിവാക്കാനുള്ള ഈ നീക്കത്തെ  ഡിഎംകെ അനുകൂലിച്ചില്ല എന്നാണ് വിവരം. 

പ്രോട്ടെം സ്പീക്കറുടെ പാനലിൽ കൊടിക്കുന്നിൽ സുരേഷ്, ടി ആർ ബാലു, സുധീപ് ബന്ദോപദ്ധ്യായ എന്നീ ഇന്ത്യ സഖ്യ നേതാക്കളുടെ  പേരാണ് ഉൾപ്പെടുത്തിയിരുന്നത്. സഭ തുടങ്ങുന്നതിന് മുമ്പ് പിൻമാറുന്നു എന്ന് ചൂണ്ടിക്കാട്ടി കത്ത് നല്കി. പാനലിൽ നിന്ന് പിൻമാറേണ്ട എന്നായിരുന്നു തുടക്കത്തിൽ ഡിഎംകെയുടെ നിലപാട്. അതെസമയം രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഇക്കാര്യത്തിൽ മറ്റന്നാൾ തീരുമാനം പുതിയ സ്പീക്കറെ അറിയിക്കുമെന്നും രാഹുൽ നിലപാട് ഇതുവരെ എടുത്തിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.  

 



BJP dmk congress Lok Sabha Speaker