ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതിനു പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച് രഞ്ജിത്ത് സിങ് ചൗട്ടാല. സിര്‍സ ജില്ലയിലെ റാനിയ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 90 സീറ്റുകളില്‍ 67 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രഞ്ജിത്ത് സിങ് ചൗട്ടാല ഉൾപ്പെടെ 9 പേർക്ക് സീറ്റുണ്ടായിരുന്നില്ല.
‘‘അഞ്ച് വര്‍ഷം മുൻപ് സമാനമായ ഒരു തീരുമാനം എടുത്തിരുന്നു. നിങ്ങള്‍ എല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനാല്‍ സ്വതന്ത്രനായി മത്സരിച്ചു. ഇന്ന്, വീണ്ടും സമാനമായ ഒരു സാഹചര്യം ബിജെപിക്ക് കീഴില്‍ ഉണ്ടായിരിക്കുന്നു. ഞാന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുകയാണ്’’ – രഞ്ജിത്ത് സിങ് ചൗട്ടാല പറഞ്ഞു.
മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനും, മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനുമാണ് രഞ്ജിത്ത് ചൗട്ടാല. റാനിയ മണ്ഡലത്തിനായി രഞ്ജിത്ത് സിങ് സമ്മര്‍ദം ചെലുത്തിയെങ്കിലും ശിഷ്പാല്‍ കംബോജിനാണ് അവിടെ സീറ്റ് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടി ആയാണ് സ്വതന്ത്ര എംഎല്‍എയായ രഞ്ജിത്ത് സിങ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ് പ്രകാശിനോട് പരാജയപ്പെട്ടിരുന്നു.