ഒഡീഷയില്‍ 'നിഴല്‍ മന്ത്രിസഭ'  പ്രഖ്യാപിച്ച് ബിജു ജനതാദള്‍

ഒഡീഷയില്‍ നിഴല്‍ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജു ജനതാദള്‍. 50 പാര്‍ട്ടി എംഎല്‍എമാര്‍ക്കാണ് നവീന്‍ പട്നായിക്ക് നിഴല്‍ മന്ത്രിസഭയുടെ ചുമതല നല്‍കിയിരിക്കുന്നത്.

author-image
Prana
New Update
naveen
Listen to this article
0.75x 1x 1.5x
00:00 / 00:00

ഒഡീഷയില്‍ നിഴല്‍ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജു ജനതാദള്‍. 50 പാര്‍ട്ടി എംഎല്‍എമാര്‍ക്കാണ് നവീന്‍ പട്നായിക്ക് നിഴല്‍ മന്ത്രിസഭയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഭരണപരമായ അനുഭവ സമ്പത്ത് താരതമ്യേന കുറഞ്ഞ മോഹന്‍ മാഞ്ചിയുടെ നേതൃത്വത്തിലാണ് ഒഡീഷയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. മാഞ്ചി മന്ത്രിസഭയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബിജെഡിയുടെ നിഴല്‍മന്ത്രിസഭയുടെ ദൗത്യം. ആദ്യമായാണ് ഒരു പാര്‍ട്ടി സംസ്ഥാനതലത്തില്‍ ഒരു നിഴല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഔദ്യോഗികമായി നടപടി സ്വീകരിക്കുന്നത്. പാര്‍ട്ടി ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്.
മുന്‍ ധനമന്ത്രി പ്രസന്ന ആചാര്യയ്ക്കാണ് ധനവകുപ്പ് നിരീക്ഷിക്കാനുള്ള ചുമതല നിശ്ചയിച്ചിരിക്കുന്നത്. പൊതുഭരണവും പൊതുജന പരാതികളും പരിഗണിക്കുന്ന വകുപ്പിന് പ്രതാപ് ദേബ് മേല്‍നോട്ടം വഹിക്കും. മുന്‍ മന്ത്രി നിരഞ്ജന്‍ പൂജാരിയ്ക്ക് ആഭ്യന്തര, ഭക്ഷ്യ, ഉപഭോക്തൃ ക്ഷേമ വകുപ്പുകളുടെ നിരീക്ഷണ ചുമതലയാണുള്ളത്. ഒഡീഷ നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ചുമതലപ്പെടുത്തപ്പെട്ട അതാത് വകുപ്പുകളുടെ തീരുമാനങ്ങളും നയങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിഴല്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ബിജെപി മന്ത്രിസഭയെ നിരീക്ഷിക്കുന്നതിനൊപ്പം അതത് വകുപ്പുകളില്‍ നൈപുണ്യം നേടാനും പുതിയ തീരുമാനം ബിജെഡി ജനപ്രതിനിധികളെ പര്യാപ്തരാക്കും.

chief minister odisha naveen patnaik