ബിഹാറിൽ ഇടി മിന്നലേറ്റ് 12 പേർ മരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ജാമുയിയിലും കൈമൂരിലും മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റോഹ്താസിൽ രണ്ട് പേർ മരിച്ചു, സഹർസ, സരൺ, ഭോജ്പൂർ, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ ഒരോരുത്തർ വീതവും മരിച്ചു.
ഇതോടെ ജൂലൈ ഒന്ന് മുതൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കഴിഞ്ഞ ഞായറാഴ്ച 10 പേരും ശനിയാഴ്ച ഒൻപത് പേരും മരിച്ചിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഇടിമിന്നലുള്ള സമയത്ത് ജനങ്ങൾ ജാഗ്രത പാലിക്കാനും വീടിനുള്ളിൽ തന്നെ തുടരാനും അദ്ദേഹം അഭ്യർഥിച്ചു. ദുരന്തനിവാരണ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നിതീഷ് കുമാർ ജനങ്ങളോട് ആവശ്യപ്പെട്ടു.