ബിഹാറില്‍ കൊടുംചൂട്: മരിച്ചവരില്‍ 10 പോളിങ് ഉദ്യോഗസ്ഥരും

ബക്സറില്‍ 47.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. ഷേക്ക്സരായി, ബേഗുസരായി, മുസാഫര്‍പുര്‍, ഈസ്റ്റ് ചമ്പാരന്‍ എന്നിവിടങ്ങളില്‍ കൊടും ചൂടേറ്റ് നിരവധി അധ്യാപകര്‍ കുഴഞ്ഞുവീണു.

author-image
Rajesh T L
New Update
heat

bihar heat wave

Listen to this article
0.75x 1x 1.5x
00:00 / 00:00

ബിഹാറില്‍ കൊടുംചൂടില്‍ സൂര്യാഘാതമേറ്റുള്ള മരണസംഖ്യ ഉയരുന്നു. 48 മണിക്കൂറിനുള്ളില്‍ 18 പേരാണ് ബിഹാറില്‍ മരിച്ചത്. ഇതില്‍ പത്ത് പേര്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. റോഹ്താസില്‍ 11, ഭോജ്പുരില്‍ 6, ബക്സറില്‍ 1 എന്നിങ്ങനെയാണ് സൂര്യാഘാതമേറ്റുള്ള മരണം.

അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നസാറാം, ആറ, കരാക്കട്ട് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് മരിച്ചത്. ബക്സറില്‍ 47.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. ഷേക്ക്സരായി, ബേഗുസരായി, മുസാഫര്‍പുര്‍, ഈസ്റ്റ് ചമ്പാരന്‍ എന്നിവിടങ്ങളില്‍ കൊടും ചൂടേറ്റ് നിരവധി അധ്യാപകര്‍ കുഴഞ്ഞുവീണു.

 

heat wave