പട്ന: 12 പാലങ്ങൾ തകർന്നുവീണതോടെ ബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനങ്ങളാണ് ഉയർത്തുന്നത്. നിർമാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് തകർച്ചക്ക് കാരണമെന്ന ആക്ഷേപമുയരുമ്പോൾ മഴയാണ് കാരണമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഹാറുകാരനായ കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി.
‘ഇത് മഴക്കാലമാണ്. അസാധാരണ തോതിൽ മഴ പെയ്തതാണ് പാലങ്ങൾ തകരാൻ കാരണം’ -എന്നിങ്ങനെയായിരുന്നു ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ മാഞ്ചിയുടെ പ്രതികരണം. അന്വേഷണത്തിൽ സംസ്ഥാന മുഖ്യമന്ത്രി അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അശ്രദ്ധ കാണിച്ചാൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു