ബംഗാളിൽ ട്രെയിൻ അപകടം; കാഞ്ചൻജംഗ എക്‌സ്പ്രസിൽ ചരക്ക് തീവണ്ടിയിടിച്ചു

ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്.വടക്കുകിഴക്കിനെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കൻ നെക്ക് ഇടനാഴിയിലാണ് ഈ റൂട്ട്.ഈ പാതയിലുണ്ടായ അപകടം മറ്റ് തീവണ്ടി സര്‍വീസുകളെ ബാധിച്ചേക്കാം.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ അപകടം. കാഞ്ചൻജംഗ എക്‌സ്പ്രസിൽ ഗുഡ്‌സ് ട്രെയിനിടിക്കുകയായിരുന്നു. ഡാര്‍ജലിംഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. ഡോക്ടർമാരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.' 

"ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്ത് നടന്ന ഒരു ദാരുണമായ ട്രെയിൻ അപകടത്തില്‍ നടുക്കം രേഖപ്പെടുക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. യുദ്ധകാലടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്'' മമത ബാനര്‍ജി എക്സില്‍ കുറിച്ചു.

ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്.വടക്കുകിഴക്കിനെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കൻ നെക്ക് ഇടനാഴിയിലാണ് ഈ റൂട്ട്.ഈ പാതയിലുണ്ടായ അപകടം മറ്റ് തീവണ്ടി സര്‍വീസുകളെ ബാധിച്ചേക്കാം.

train accident bengal train accident