ഒഡിഷയിലെ ബെര്‍ഹാംപൂരിലുള്ള പരാല മഹാരാജ ഗവ. എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാര്‍ഥികളെ പുറത്താക്കി. നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചാണു നടപടി. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കോളജിനു പുറത്തും ഹോസ്റ്റലിന്റെ പരിസരത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ ബീഫ് പാകം ചെയ്തത്. ഇത് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ബജ്‌റങ്ദള്‍, വി എച്ച് പി പ്രവര്‍ത്തകരം രംഗത്തെത്തി. ഇതിനിടെയാണ് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്നു പുറത്താക്കി കോളജ് അധികൃതര്‍ ഉത്തരവിറക്കിയത്.
ഒരു വിദ്യാര്‍ഥിക്ക് 2,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു വിദ്യാര്‍ഥിള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഹോസ്റ്റലില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്. നടപടിയെ കുറിച്ച് ഇവരുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വി എച്ച് പി ഗോപാല്‍പൂര്‍ പോലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥികള്‍ ബീഫ് കഴിക്കുകയും മറ്റുള്ളവര്‍ക്കു വിളമ്പുകയും ചെയ്‌തെന്നാണു പരാതിയില്‍ പറയുന്നത്.
ബീഫ് പാകം ചെയ്തു; ഏഴ് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി
നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചാണു നടപടി. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കോളജിനു പുറത്തും ഹോസ്റ്റലിന്റെ പരിസരത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
New Update
00:00
/ 00:00