നിതീഷിന് തിരിച്ചടി; ബിഹാറിന്  പ്രത്യേക പദവിയില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. ജെ.ഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് ശക്തമായ തിരിച്ചടിയായി കേന്ദ്രത്തിന്റെ തീരുമാനം.

author-image
Prana
New Update
nitish modi
Listen to this article
0.75x 1x 1.5x
00:00 / 00:00

പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. ജെ.ഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് ശക്തമായ തിരിച്ചടിയായി കേന്ദ്രത്തിന്റെ തീരുമാനം. എന്‍.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവിലെ സഞ്ജയ് കുമാര്‍ ഝായും ലോക് ജന്‍ ശക്തി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആര്‍.ജെ.ഡിയും പിന്തുണയുമായി പിന്നണിയിലുണ്ടായിരുന്നു. ഇന്‍ഡ്യ സഖ്യവും പിന്തുണച്ചു.
ഝഞ്ചര്‍പൂര്‍ ലോക്സഭാ എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്. ''പണ്ട് ദേശീയ വികസന കൗണ്‍സില്‍ ചില സംസ്ഥാനങ്ങള്‍ക്ക് പദ്ധതികള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ പ്രത്യേക പദവി നല്‍കിയിരുന്നു. ആ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സവിശേഷതകള്‍ വേണം. ആ സംസ്ഥാനം മലയോരവും ദുഷ്‌കരവുമായ ഭൂപ്രദേശമായിരിക്കണം. ജനസാന്ദ്രത കുറവായിരിക്കണം. അതല്ലെങ്കില്‍ ആദിവാസി ജനസംഖ്യ കൂടുതലായിരിക്കണം. അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയിലെ തന്ത്രപ്രധാന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാകണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരിക്കണം. ഈ പട്ടിക പരിഗണിച്ചാണ് ബിഹാറിന് പ്രത്യേക പദവി നല്‍കേണ്ട എന്ന് തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

bihar Nitish kumar