തെലങ്കാനയിൽ യുവതിക്ക് സർക്കാർ ബസിൽ സുഖ പ്രസവം; തുണയായത് വനിതാ കണ്ടക്ടർ

ബസിലെ വനിതാ കണ്ടക്ടറുടെ സമയോചിത ഇടപെടലാണ് പ്രസവവേദന അനുഭവപ്പെട്ട യുവതിക്കും കുഞ്ഞിനും രക്ഷയായത്.വേദന അനുഭവപ്പെട്ടതിനു പിന്നാലെ ബസിൽ വെച്ച് കുഞ്ഞിനെ പ്രസവിക്കാൻ  വനിതാ കണ്ടക്ടർ സൗകര്യമൊരുക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
telengana

The baby was born on a bus in Telangana

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈദരാബാദ്: യാത്ര ചെയ്യുന്നതിനിടെ പ്രസവ വേദന അനുഭവപ്പെട്ട ഗർഭിണിയായ യുവതിക്ക് സർക്കാർ ബസിൽ സുഖ പ്രസവം. തിങ്കളാഴ്ച രാവിലെ തെലങ്കാനയിലാണ് സംഭവം.തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി) ബസിലെ വനിതാ കണ്ടക്ടറുടെ സമയോചിത ഇടപെടലാണ് പ്രസവവേദന അനുഭവപ്പെട്ട യുവതിക്കും കുഞ്ഞിനും രക്ഷയായത്.വേദന അനുഭവപ്പെട്ടതിനു പിന്നാലെ ബസിൽ വെച്ച് കുഞ്ഞിനെ പ്രസവിക്കാൻ  വനിതാ കണ്ടക്ടർ സൗകര്യമൊരുക്കുകയായിരുന്നു.

കുടുംബത്തോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ മഹബൂബ്‌നഗർ ജില്ലയിലെ വനപർത്തിയിലേക്ക് പോവുകയായിരുന്നു സന്ധ്യ എന്ന യുവതി. ബസ് നച്ചഹള്ളിക്ക് സമീപമെത്തിയപ്പോൾ അവർക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. സന്ധ്യ വേദന അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വനിതാ കണ്ടക്ടർ ജി ഭാരതി നച്ചഹള്ളിക്ക് സമീപം ബസ് ഉടൻ നിർത്തി.

ബസിലെ യാത്രക്കാരിയായിരുന്ന നഴ്‌സിൻ്റെ കൂടെ സഹായത്തോടെയാണ് പ്രസവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇതോടെ സന്ധ്യ ബസിൽ വെച്ചു തന്നെ ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ടിജിഎസ്ആർടിസി അധികൃതർ  കണ്ടക്ടർ ഭാരതിയുടെ ദ്രുത ഗതിയിലുള്ള പ്രവർത്തനത്തെ അഭിനന്ദിച്ചു.

 

telangana Baby delivery