ആതിഷി മർലേന കൈവശം വെക്കുക 13 വകുപ്പുകൾ

വിദ്യാഭ്യാസം, ധനകാര്യം, ഊർജം, ജലവിഭവം തുടങ്ങി നേരത്തേ കൈവശം വെച്ച വകുപ്പുകൾക്കൊപ്പമാണ് മറ്റു വകുപ്പുകളുടെയും ചുമതല ആതിഷി വഹിക്കുക. ആരോഗ്യം, നഗര വികസനം, സാമൂഹിക ക്ഷേമം എന്നിവയടക്കം എട്ടു വകുപ്പുകളുടെ ചുമതല സൗരഭ് ഭരദ്വാജ് വഹിക്കും

author-image
Prana
New Update
atishi
Listen to this article
0.75x 1x 1.5x
00:00 / 00:00

 ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ ആതിഷി മർലേന കൈവശം വെക്കുക 13 വകുപ്പുകൾ. വിദ്യാഭ്യാസം, ധനകാര്യം, ഊർജം, ജലവിഭവം തുടങ്ങി നേരത്തേ കൈവശം വെച്ച വകുപ്പുകൾക്കൊപ്പമാണ് മറ്റു വകുപ്പുകളുടെയും ചുമതല ആതിഷി വഹിക്കുക. ആരോഗ്യം, നഗര വികസനം, സാമൂഹിക ക്ഷേമം എന്നിവയടക്കം എട്ടു വകുപ്പുകളുടെ ചുമതല സൗരഭ് ഭരദ്വാജ് വഹിക്കും.

പരിസ്ഥിതി ഉൾപ്പെടെ മൂന്ന് വകുപ്പുകളുടെ ചുമതലയാണ് ഗോപാൽ രവിക്ക് നൽകിയത്. കൈലാഷ് ഗെഹ്ലോട്ടിന് ഗതാഗതം അടക്കം നാലു വകുപ്പുകളും നൽകി. ഭക്ഷ്യ വിതരണ വകുപ്പിന്റെയും തെരഞ്ഞെടുപ്പ് വകുപ്പിന്റെയും ചുമതല ഇംറാൻ ഹുസൈന് ആണ്. മുകേഷ് അഹ്‍ലാവത് ആണ് എസ്.സി/എസ്.ടി മന്ത്രി. തൊഴിൽ ഉൾപ്പെടെ നാലു വകുപ്പുകളുടെ ചുമലയും അദ്ദേഹത്തിനുണ്ട്.

ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായാണ് ആതിഷി ചുമതലയേറ്റത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഡൽഹി മുഖ്യമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 43കാരിയായ ആതിഷി.

Atishi Marlena atishi