കേജ്രിവാള്‍ പടിയിറങ്ങി; അതിഷി ഡല്‍ഹി മുഖ്യമന്ത്രി

ഡല്‍ഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി. ഷീല ദീക്ഷിതും സുഷമ സ്വരാജുമാണ് മറ്റു രണ്ട് മുഖ്യമന്ത്രിമാര്‍. അപ്രതീക്ഷിതമായാണ് കേജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിച്ചത്. 

author-image
Rajesh T L
New Update
Athishi cm delhi
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ പിന്‍ഗാമിയായി അതിഷി.  എഎപിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. കേജ്രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. 

കേജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അതിഷി. കല്‍കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കേജ്‌രിവാളിന്റെ നിര്‍ദേശത്തെ എഎപി എംഎല്‍എമാര്‍ പിന്തുണച്ചു. 26, 27 തീയതികളില്‍ നിയമസഭാ സമ്മേളനനും ചേരും.

ഡല്‍ഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി. ഷീല ദീക്ഷിതും സുഷമ സ്വരാജുമാണ് മറ്റു രണ്ട് മുഖ്യമന്ത്രിമാര്‍. മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അപ്രതീക്ഷിതമായാണ് കേജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിച്ചത്. 

arvind kejriwal minister Athishi delhi aap