2024 സാമ്പത്തിക വര്‍ഷത്തില്‍ ഐടി കമ്പനികളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന രണ്ടാമത്തെ സിഇഒ പദവി സ്വന്തമാക്കി ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ്. 66.25 കോടിയാണ് അദ്ദേഹത്തിന്റെ ശമ്പളമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.20 മില്യണ്‍ ഡോളര്‍ (166 കോടി രൂപ) പ്രതിഫലം പറ്റിയിരുന്ന വിപ്രോയുടെ മുന്‍ സിഇഒ തിയറി ഡെലാപാര്‍ട്ടാണ് പട്ടികയില്‍ പരേഖിന് മുന്നിലുള്ളത്.2023 സാമ്പത്തിക വര്‍ഷത്തില്‍ പരേഖിന്റെ ശമ്പളം 56 കോടിയായി കുറഞ്ഞിരുന്നു. 2022ല്‍ ഇദ്ദേഹത്തിന്റെ ശമ്പളം 71 കോടിയായിരുന്നു. രണ്ട് പ്ലാനുകളെ അടിസ്ഥാനമാക്കിയാണ് ഇന്‍ഫോസിസ് ആര്‍എസ്യു നല്‍കുന്നത്. കമ്പനിയുടെ 2015ലെ പ്ലാന്‍ പ്രകാരം സ്റ്റോക്കുകള്‍ പ്രധാനമായും സമയത്തെ അടിസ്ഥാനമാക്കിയാണ് മൂല്യം കണക്കാക്കുന്നത്. എന്നാല്‍ 2019ലെ പ്ലാന്‍ അനുസരിച്ച് പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യം കണക്കാക്കുന്നത്.