'ജയ് പലസ്തീൻ' മുദ്രാവാക്യം വിളിച്ച് സത്യപ്രതിജ്ഞ; അസദുദ്ദീൻ ഉവൈസിക്കെതിരേ  നടപടിയെടുക്കണമെന്ന് പരാതി

'ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇത് ഭരണപക്ഷത്തെ എം.പിമാര്‍ക്കിടയില്‍നിന്ന് പ്രതിഷേധത്തിനിടയാക്കി.

author-image
Vishnupriya
New Update
uv

അസദുദ്ദീൻ ഉവൈസി

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ  മുദ്രാവാക്യം വിളിച്ച് ഹൈദരാബാദിൽ നിന്നുള്ള എം.പി. അസദുദ്ദീൻ ഉവൈസി. ഇതിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വൻതോതിൽ പ്രതിഷേധം ഉയർന്നു.

'ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇത് ഭരണപക്ഷത്തെ എം.പിമാര്‍ക്കിടയില്‍നിന്ന് പ്രതിഷേധത്തിനിടയാക്കി. വിഷയത്തിൽ ഉവൈസിക്കെതിരേ പരാതിയുമായി ശോഭാ കരന്തലജെ എം.പി. രംഗത്തെത്തി. ജയ് പലസ്തീൻ വിളി പാർലമെന്റിനകത്ത് പാടില്ലെന്നും ഇതിനെതിരേ നടപടികൾ വേണമെന്നുമാണ് പരാതിയിൽ പറയുന്നത്.

എന്നാൽ തന്റെ വാക്കുകൾ ഭരണഘടനയുടെ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതല്ല എന്ന് വ്യക്തമാക്കി ഉവൈസി പ്രതികരിച്ചു. എല്ലാവരും നിരവധി കാര്യങ്ങൾ പറയാറുണ്ട്. താൻ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ എന്നാണ് പറഞ്ഞത്. ഇതെങ്ങനെയാണ് എതിരാകുന്നത്- ഉവൈസി ചോദിച്ചു. പാർശ്വവത്കരിക്കുന്നവരുടെ പ്രശ്നങ്ങൾ സത്യസന്ധമായിത്തന്നെ ചൂണ്ടിക്കാട്ടുന്നത് തുടരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

asaduddin owaisi