New Update
00:00
/ 00:00
രാഹുല്‍ ഗാന്ധി രാജിവെക്കുന്ന ഒഴിവിലേക്ക് മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് വയനാട് മണ്ഡലം. യു.പിയിലെ റായ്ബറേലി എം.പി സ്ഥാനം നിലനിര്‍ത്താനും വയനാട് രാജിവെക്കാനുമായിരുന്നു രാഹുലിന്റെ തീരുമാനം. അണികളില്‍ നിരാശയുണ്ടാക്കിയ ഈ തീരുമാനത്തിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നത്. ഇതോടെ പൂര്‍വാധികം ആവേശത്തിലാണ് വയനാട്ടിലെ നേതാക്കളും പ്രവര്‍ത്തകരും.
ഇതോടെ മലയാളികള്‍ക്കിടയിലും പ്രിയങ്ക എന്ന നെഹ്‌റു കുടുംബത്തിലെ പുതുതലമുറ രക്തത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ഒപ്പം പ്രിയങ്കയുടെ പൊതുജീവീതവും സ്വകാര്യ ജീവിതവുമെല്ലാം ആളുകള്‍ ഇഴ കീറി പരിശോധിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രിയങ്കാ ഗാന്ധി മനോരോഗിയാണെന്ന റിപ്പോര്‍ട്ടാണത്. ഇതാവട്ടെ അഭ്യൂഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച് 2019ല്‍ ഉയര്‍ന്നതാണ്. പറഞ്ഞതാവട്ടെ ബി.ജെ.പി. എം.പിയായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയും. ബൈ പോളാര്‍ ഡിസോഡറാണ് പ്രിയങ്കയ്ക്കുള്ളതെന്നായിരുന് നു സ്വാമി പറഞ്ഞിരുന്നത്. ഇരട്ട വ്യക്തിത്വമുള്ള പ്രിയങ്കയ്ക്ക് പൊതുജീവിതം സാധ്യമല്ല. അതിനുള്ള കഴിവ് അവര്‍ക്കില്ല. എപ്പോഴാണ് മനോരോഗിയുടെ അവസ്ഥയിലേക്ക് അവര്‍ മാറുകയെന്ന് പറയാന്‍ സാധിക്കില്ലെന്നും സ്വാമി പറഞ്ഞിരുന്നു. പ്രിയങ്ക സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കാറുണ്ട.് ്അവര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രിയങ്കയുടെ സുരക്ഷാ ഉദ്യോഗസ്ഥ പദവിയില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ ആരോപണങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.സ്വാമി യുടെ ആരോപണത്തിന് ശേഷം, ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.
പിന്നീട് സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇതെല്ലാം ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ തന്നെയാണ് വെളിവാക്കുന്നത്. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയ കാലത്തും അമുല്‍ ബേബിയെന്നും പപ്പുവെന്നും വിളിച്ച് കളിയാക്കിയിരുന്നു. അന്തര്‍മുഖനെന്ന ആരോപണവും നേരിട്ടു. അതിനെ എല്ലാം മറികടന്നായിരുന്നു രാഹുലിന്റെ രാഷ്ട്രീയ യാത്ര. 2019ല്‍ യു.പിയിലെ അമേത്തിയിലും വയനാട്ടിലുമായിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, അമേത്തിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് തോറ്റതോടെ വയനാട് രാഹുലിന്റെ തട്ടകമായി. ഇത്തവണ വയനാട്ടില്‍ നിന്ന് രാജിവെക്കുമ്പോള്‍ പകരം ആരാവും എന്നത് ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കാര്യമായിരുന്നു. രാഹുലിനെ പോലെ ജനപ്രിയനായ നേതാവ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന മണ്ഡലത്തില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തുക അനിവാര്യതയായിരുന്നു. ഇതിന് പിന്നാലെയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന തീരുമാനമുണ്ടായത്.
രാഹുലും പ്രിയങ്കയും ലോക്സഭയില്‍ എത്തുന്ന സാഹചര്യം കേരളത്തിന് കൂടുതല്‍ അനുകൂലമാവുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. സംസ്ഥാനത്തെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്താന്‍ സാധിക്കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ മൂന്നു ഗാന്ധി കുടുംബാംഗങ്ങളും പാര്‍ലമെന്റില്‍ എത്തുന്ന സാഹചര്യം കോണ്‍ഗ്രസിന്റെ കരുത്ത് ഒന്നു കൂടി വര്‍ധിപ്പിക്കുമെന്നും വിലയിരുത്തുന്നു. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്ന വാദമുയര്‍ത്താന്‍ ബി.ജെ.പിക്ക് ശക്തി പകരുന്നതാണ് മൂവരുടെയും പാര്‍ലമെന്റ് പ്രവേശമെന്നത് മറുപുറം. എന്നാല്‍ കോണ്‍ഗ്രസില്‍ അത്തരമൊരു ചിന്താഗതി തന്നെയില്ല. മൂവരും പാര്‍ട്ടി ശക്തിപ്പെടുത്താന്‍ നിര്‍ണായക പങ്ക് ഇപ്പോള്‍ വഹിക്കുന്നുവെന്നാണ് കോണ്‍ഗ്രസിലെ വര്‍ത്തമാനം.