മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ കസ്റ്റഡി മെയ് 20 വരെ നീട്ടി

വ്യാഴാഴ്ച വീണ്ടും ജാമ്യ ഹരജി പരിഗണിക്കും. കെജ്രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇഡി പാലിച്ചോയെന്ന് പരിശോധിക്കും.

author-image
Sruthi
New Update
Arvind Kejriwal

Arvind Kejriwal Supreme Court hearing ends for the day order awaited

Listen to this article
0.75x 1x 1.5x
00:00 / 00:00

മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. മെയ് 20 വരെയാണ് കെജ് രിവാളിന്റെ കസ്റ്റഡികാലാവധി നീട്ടിയത്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.ഇതിനിടെ കെജ് രിവാളിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി. വ്യാഴാഴ്ച വീണ്ടും ജാമ്യ ഹരജി പരിഗണിക്കും.
കെജ്രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇഡി പാലിച്ചോയെന്ന് പരിശോധിക്കും. അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടുവെന്നും ഇഡിയോട് കോടതി ചോദിച്ചു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജാമ്യ ഹരജി പരിശോധിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാലും മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Kejriwal