ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിൽ മോചിതനായ ശേഷം മുഖ്യമന്ത്രി പദം രാജിവച്ച അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു. നോർത്ത് ഡൽഹിയിലെ 6 ഫ്‌ളാഗ്സ്റ്റാഫ് റോഡിലെ വസതിയാണ് വെള്ളിയാഴ്ച രാവിലെ ഒഴിഞ്ഞത്.
2015 മുതൽ മാതാപിതാക്കൾക്കും കുടുംബത്തിനും ഒപ്പം കെജ്രിവാൾ താമസിച്ചിരുന്നത് നോർത്ത് ഡൽഹിയിലെ 6 ഫ്‌ളാഗ്സ്റ്റാഫ് റോഡിലെ വസതിയിലായിരുന്നു. കെജ്രിവാൾ എഎപി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് താമസം മാറുന്നത്.
നേരത്തെ നവരാത്രിയോട് അനുബന്ധിച്ച് ഔദ്യോഗിക വസതി ഒഴിയുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 13ന് ആയിരുന്നു ഡൽഹി മദ്യനയ അഴിമതി കേസിൽ സുപ്രീം കോടതി ജാമ്യം നൽകിയതിനെ തുടർന്ന് കെജ്രിവാൾ ജയിൽ മോചിതനായത്.
ഡൽഹിയിലെ ജനങ്ങളിൽ നിന്ന് വിശ്വാസ സർട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ ഇനി മുഖ്യമന്ത്രി കസലേരയിലിരിക്കൂ എന്നായിരുന്നു രാജി സമർപ്പിച്ച ശേഷം കെജ്രിവാൾ പ്രഖ്യാപിച്ചത്. ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്.