തുടർ ഭരണമുറപ്പിച്ച് അരുണാചലിൽ ബിജെപിയും, സിക്കിമിൽ എസ്‌കെഎം; അഭിനന്ദിച്ച് മോദി

ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

author-image
Vishnupriya
New Update
ar

സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്, അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി:  അരുണാചൽ പ്രദേശിൽ 46 സീറ്റിൽ വിജയിച്ച് തുടർഭരണം ഉറപ്പിച്ച് ബിജെപി. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപി സഖ്യകക്ഷിയായ എൻപിപി 5 സീറ്റിൽ വിജയിച്ചു. അരുണാചലിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

ബിജെപി അരുണാചലിൽ  നേടിയ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അരുണാചൽ പ്രദേശ് ജനതയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. 10 വർഷം ബിജെപി സർക്കാർ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കിയ വികസന പദ്ധതികൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്ന് ബിജെപി നേതാവ് പേമ ഖണ്ഡു പറഞ്ഞു. അധികാരത്തുടർച്ച നേടിയതോടെ പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും.

സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) വീണ്ടും അധികാരത്തിലെത്തി 32 സീറ്റിൽ 31 ലും വിജയം നേടി. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ലഭിച്ചത് ഒരു സീറ്റു മാത്രമാണ്. ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സിക്കിം ക്രാന്തികാരി മോർച്ച നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ പ്രേം സിങ് തമങ് നന്ദി പറഞ്ഞു.

sikkim arunachal pradesh niyamasabha election