കാശ്മീരിൽ സൈന്യം ബലിയാടാകുന്നു; ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രം

നിതിൻ അഗർവാൾ കേരള കേഡറിൽ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസിന്റെ തലപ്പത്തും മാറ്റമുണ്ടാകും. നിലവിലെ പൊലീസ് ചീഫിന് ഒരു വർഷം കഥാവധി നീട്ടിക്കൊടുത്ത തീരുമാനം വരെ പുനപരിശോധിക്കും.

author-image
Anagha Rajeev
New Update
nithin agarwal
Listen to this article
0.75x 1x 1.5x
00:00 / 00:00

കാശ്മീരിൽ സൈന്യത്തിനെതിരെ ചാവേർ ആക്രമണങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ സർവീസ് കാലാവധി ബാക്കി നിൽക്കെ ബിഎസ്എഫ് മേധാവിയെ കേന്ദ്രം നീക്കി. ബിഎസ്എഫ് മേധാവിയായ നിതിൻ അഗർവാളിനെയാണ് സ്ഥാനത്തു നിന്നും കേന്ദ്ര സർക്കാർ നീക്കിയത്. ഇദേഹത്തെ കേരള കേഡറിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്താനിൽ നിന്ന് നുഴഞ്ഞു കയറിയവർ നിരവധി ആക്രമണങ്ങൾ അടുത്തിടെ കാശ്മീരിൽ നടത്തിയിരുന്നു. ഇതിൽ നിരവധി സൈനികരെ ഇന്ത്യയ്ക്ക് നഷ്ടമായി. ഇതിൽ ബിഎസ്എഫ് മേധാവിക്ക് പിടിപ്പ്‌കേട് ഉണ്ടായെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയിൽ നിന്നുതന്നെ വിമർശനം ഉയർന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി അപ്രതീക്ഷിതമായി അദേഹത്തിന് സ്ഥാനം നഷ്ടമായത്.

2026വരെ നിതിൻ അഗർവാളിന്റെ കാലാവധി നിലനിൽക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. ബിഎസ്എഫ് മേധാവിയായി നിതിൻ അഗർവാളിന് രണ്ടു വർഷം കൂടി കാലാവധി ബാക്കിയുണ്ട്. അഗർവാളിന് പുറമെ ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുരാനിയയെയും സ്ഥാനത്തു നിന്ന് കേന്ദ്രം നീക്കിയിട്ടുണ്ട്.

നിതിൻ അഗർവാൾ കേരള കേഡറിൽ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസിന്റെ തലപ്പത്തും മാറ്റമുണ്ടാകും. നിലവിലെ പൊലീസ് ചീഫിന് ഒരു വർഷം കഥാവധി നീട്ടിക്കൊടുത്ത തീരുമാനം വരെ പുനപരിശോധിക്കും.

കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു നിതിൻ അഗർവാൾ. എന്നാൽ, കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദർവേസ് ഡിജിപിയായത്.

army