അർജുൻ ദൗത്യം പതിനൊന്നാം ദിവസം; തെരച്ചിൽ തുടരുന്നു, സംസ്ഥാന മന്ത്രിമാർ ഷിരൂരിലേക്ക്

കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ സാധിക്കൂ.ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്. കനത്ത മഴയാണ് നിലവിൽ സ്ഥലത്തുള്ളത്. 

author-image
Greeshma Rakesh
New Update
arjuns truck

arjun search mission

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ദൗത്യം പതിനൊന്നാം ദിവസത്തിലേയ്ക്ക്.ദൗത്യവുമായി ബന്ധപ്പെട്ട സ്ഥിതി ഗതികൾ വിലയിരുത്താൻ രണ്ട് മന്ത്രിമാർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് യാത്ര. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുന്നത്. ൃ

അതെസമയം കാലാവസ്ഥയും ​ഗം​ഗാവലി പുഴയുടെ അടിയൊഴുക്കും കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതിനാൽ അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാൻ തെരച്ചിൽ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ സാധിക്കൂ.ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്. കനത്ത മഴയാണ് നിലവിൽ സ്ഥലത്തുള്ളത്. 

 

Arjun search karnataka landslide pa mohammed riyas Arjun rescue operations A K Saseendran