അർജുനായുള്ള തെരച്ചിൽ ദൗത്യം; നിർണായകമായ മറ്റൊരു സി​ഗ്നൽ കൂടി കിട്ടി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന വേണ്ടിയുള്ള തെരച്ചിൽ നിർണായക സി​ഗ്നൽ ലഭിച്ചതായി വിവരം.ഐബോർഡ് പരിശോധനയിലാണ് ഗംഗാവലി പുഴയിൽ നിന്ന് ഒരു പുതിയ സിഗ്നൽ കൂടി ലഭിച്ചത്.

author-image
Greeshma Rakesh
New Update
arjun short note

arjun search mission

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന വേണ്ടിയുള്ള തെരച്ചിൽ നിർണായക സി​ഗ്നൽ ലഭിച്ചതായി വിവരം.ഐബോർഡ് പരിശോധനയിലാണ് ഗംഗാവലി പുഴയിൽ നിന്ന് ഒരു പുതിയ സിഗ്നൽ കൂടി ലഭിച്ചത്.

അതെസമയം കാലാവസ്ഥയും ഗംഗാവലി പുഴയുടെ അടിയൊഴുക്കും കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതിനാൽ അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാൻ തെരച്ചിൽ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ സാധിക്കൂ.

ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്. കനത്ത മഴയാണ് നിലവിൽ സ്ഥലത്തുള്ളത്.

karnataka landslide Arjun search