അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതി ഒഴിഞ്ഞു

എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കേജ്‌രിവാളും കുടുംബവും താമസം മാറുന്നത്.

author-image
anumol ps
New Update
aravind 2

ന്യൂ‍ഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ‌‌നിന്ന് വെള്ളിയാഴ്ച താമസം മാറും. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കേജ്‌രിവാളും കുടുംബവും താമസം മാറുന്നത്. ‘5–ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് ഈ ബംഗ്ലാവ്. 

കൽക്കാജി മണ്ഡലത്തിലെ വീട്ടിൽ ആണ് മുഖ്യമന്ത്രിയായതിനു ശേഷവും അതിഷി താമസിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ സിവിൽ ലൈൻസിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിലേക്കു മാറുമോ എന്ന് എഎപി വ്യക്തമാക്കിയിട്ടില്ല.

മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജേന്ദ്ര പ്രസാദ് റോഡിലെ സർക്കാർ ബംഗ്ലാവിലേക്ക് മാറിയിരുന്നു. എഎപിയുടെ രാജ്യസഭാ എംപി ഹർഭജൻ സിങ്ങിന് അനുവദിച്ചിരിക്കുന്ന വസതിയാണിത്.

aravind kejriwal cm residence