'ഒരു രാജ്യം ഒരു തലവൻ അതാണ് മോദിയുടെ ലക്‌ഷ്യം' : മോദിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ

രാജ്യത്തെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലടയ്ക്കുമെന്നും ഒരു രാജ്യം ഒരു തലവൻ എന്ന വളരെ അപകടകരമായ പദ്ധതിയാണ് മോദി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുൾപ്പെടെ കെജ്‌രിവാൾ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

author-image
Vishnupriya
Updated On
New Update
aap

പ്രസംഗത്തിൽ നിന്നും

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ .  ജയിൽ മോചിതനായതിന് ശേഷമുള്ള  ആദ്യ പത്രസമ്മേളനത്തിലാണ് കെജ്‌രിവാൾ മോദിക്കെതിരെ ആഞ്ഞടിച്ചത് . ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബിജെപിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലടയ്ക്കുമെന്നും ഒരു രാജ്യം ഒരു തലവൻ എന്ന വളരെ അപകടകരമായ പദ്ധതിയാണ് മോദി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുൾപ്പെടെ കെജ്‌രിവാൾ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.  വോട്ട് ചോദിക്കുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാൻ വേണ്ടിയാണ്. ചെറിയ പാർട്ടിയായ ആം ആദ്മിയെ തകർക്കുന്നതിനായി മോദി കഴിയാവുന്നതെല്ലാം ചെയ്തത്. പ്രധാനമന്ത്രി എഎപി നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയാണ് എന്നാൽ വലിയ അഴിമതിക്കാരെല്ലാം ബിജെപിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിലെത്തും അടുത്ത 20 കൊല്ലം എ എ പി യെ പരാജയപ്പെടുത്താനാകില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

aravind kejriwal news