ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു.

ബുദ്​ഗാമിലാണ് സംഭവം. പരിക്കേറ്റ തൊഴിലാളികളെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

author-image
Anagha Rajeev
New Update
a

ഭീകരാക്രമണം തുടരുന്ന ജമ്മു കശ്മീരിൽ വീണ്ടും ആക്രമണം. ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു. സോഫിയാൻ (25), ഉസ്മാൻ മാലിക് (25) എന്നിവർക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്.

ബുദ്​ഗാമിലാണ് സംഭവം. പരിക്കേറ്റ തൊഴിലാളികളെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. അതേസമയം വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞ 12 ദിവസത്തിനിടെ സെൻട്രൽ കശ്മീരിൽ പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. 

jammu and kashmir