കൊലപാത കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൊഗുദീപയ്ക്കെതിരെ വീണ്ടും കേസ്. ദർശന്റെയും കൂട്ടാളികളുടെയും ജയിലിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും വൈറലായതിന് പിന്നാലെയാണ് നടപടി. ദർശനും മറ്റു പ്രതികൾക്കുമെതിരെ ബെംഗളൂരു പൊലീസ് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എം. സോമശേഖർ നൽകിയ പരാതിയിൽ പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തിരിക്കുന്നത്.ജയിലിൽ പുകവലിച്ച കുറ്റത്തിന് ദർശൻ, ഗുണ്ടാ നേതാവ് വിൽസൺ, ശ്രീനിവാസ്, നാഗരാജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരു എഫ്ഐആറിൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും വീഡിയോ കോൾ വിളിച്ചതിനും ദർശനും വിചാരണ തടവുകാരായ ധർമ്മ, സത്യ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ പുകവലിക്കുന്നതിന്റെയും വീഡിയോ കോൾ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയത്.
നടൻ ദർശനെതിരെ വീണ്ടും കേസ്
കൊലപാത കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൊഗുദീപയ്ക്കെതിരെ വീണ്ടും കേസ്. ദർശന്റെയും കൂട്ടാളികളുടെയും ജയിലിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും വൈറലായതിന് പിന്നാലെയാണ് നടപടി.
New Update
00:00
/ 00:00