അണ്ണാമലൈ പഠനത്തിനായി വിദേശത്തേക്ക്; ഖുശ്ബു ബിജെപി അധ്യക്ഷയാകുമെന്ന് റിപ്പോർട്ട്

താൻ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് ഡി.എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് സാമുഹിക മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ അറിയാനാവുമെന്നും ഖുശ്ബു ആരോപിച്ചു.

author-image
Anagha Rajeev
New Update
k-annamali
Listen to this article
0.75x 1x 1.5x
00:00 / 00:00

ദേശീയ വനിത കമീഷൻ അംഗത്വം രാജിവെച്ചത് രാഷ്ട്രീയത്തിൽ സജീവമായ ഖുശ്ബു സുന്ദർ തമിഴ്‌നാട് ബിജെപി അധ്യക്ഷയാകുമെന്ന് റിപ്പോർട്ട്. നിലവിലെ അധ്യക്ഷൻ കെ. അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനിൽ പഠിക്കാൻ പോകുന്ന സാഹചര്യത്തിൽ നടി ഖുശ്ബുവിനെ ഈ പദവിയിലേക്കു നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നടൻ വിജയ് പുതിയ പാർട്ടിയുമായി രംഗത്ത് വരുമ്പോൾ അദേഹവുമായുള്ള ചർച്ചയ്ക്കും ഖുശ്ബുവിന് സാധിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

താൻ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് ഡി.എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് സാമുഹിക മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ അറിയാനാവുമെന്നും ഖുശ്ബു ആരോപിച്ചു. പാർട്ടി പുതിയ പദവികൾ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. വനിത കമ്മീഷൻ അംഗമായിരിക്കവെ പൊതുപ്രവർത്തന രംഗത്ത് ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

നടൻ വിജയ് യുടെ പുതിയ രാഷ്ട്രീയ കക്ഷിയുമായി സഖ്യമുണ്ടാക്കുന്നതിൽ ബി.ജെ.പി നേതൃത്വം തീരുമാനമെടുക്കും. തന്റെ സഹോദരനായ വിജയ് ബുദ്ധിമാനാണെന്നും രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്ക്ക് ആശംസകൾ നേരുന്നതായും ഖുശ്ബു വ്യക്തമാക്കി.

2023 ഫെബ്രുവരി 27-നാണ് ഖുശ്ബു ദേശീയ വനിതാ കമ്മിഷനംഗമാവുന്നത്. അണ്ണാമലൈ ഈ മാസം 28-നാണ് ലണ്ടനിലേക്ക് തിരിക്കുന്നത്. അധ്യക്ഷ പദവിയിലേക്കുള്ള ഖുശ്ബുവിന്റെ നീക്കത്തിൽ പാർട്ടിയിലെ ഒരു വിഭാഗം അതൃപ്തരാണ്. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന വാനതി ശ്രിനിവാസനെയും വിജയധാരണിയെയും പോലുള്ള വനിതാ നേതാക്കളുള്ളപ്പോൾ ഖുശ്ബുവിന് അധ്യക്ഷ പദവി നൽകുന്നത് എന്തിനാണെന്നാണ് അവരുടെ ചോദ്യം.

Annamalai Khushbu Sundar