മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി ഒരേ ദിവസം ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുമായും കൂടിക്കാഴ്ച നടത്തി. എല്ലാവരെയും അമ്പരിപ്പിക്കുന്ന ഒരു രാഷ്ട്രീയ സംഭവവികാസമായി ഇത് മാറിയിരിക്കുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ പോലും ഇത് കൂടുതല്‍ ആശങ്കയുണര്‍ത്തുന്ന ചര്‍ച്ചയായി. അനന്ത് അംബാനി ആദ്യം ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയിലാണ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വര്‍ഷ ബംഗ്ലാവില്‍ എത്തി ഏകനാഥ് ഷിന്‍ഡെയുമായും കൂടിക്കാഴ്ച നടത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള സമയമായതിനാല്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍. ഈ യോഗങ്ങളുടെ ഉദ്ദേശം വ്യക്തമല്ലെങ്കിലും, രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചിലര്‍ അഭിപ്രായപ്പെടുന്നത്. അംബാനിയുടെ സന്ദര്‍ശനം ശിവസേനയിലെ ഭിന്നിപ്പുകളെ മറികടക്കാന്‍ ലക്ഷ്യമിട്ടായിരിക്കുമെന്നാണ്. മറ്റു ചിലരുടെ വിലയിരുത്തല്‍, അദ്ദേഹം പുതിയ ബിസിനസ്സ് സംരംഭങ്ങളെക്കുറിച്ച് ഉന്നത സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു എന്നാണ്. കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു.