2 അമ്പലങ്ങൾക്കായി 5 കോടി രൂപ സംഭാവന നൽകി അംബാനിയുടെ ഇളയ മകൻ ആനന്ദ്

തികഞ്ഞ വിശ്വാസികളെന്ന് വീണ്ടും തെളിയിച്ച് അംബാനി കുടുംബം. 2 ക്ഷേത്രങ്ങൾക്കായി സംഭാവന ചെയ്തത് 5 കോടി. ഈ വർഷം ഗുജറാത്തിൽ പണികഴിപ്പിച്ചത് 14 ക്ഷേത്രങ്ങൾ.

author-image
Sukumaran Mani
New Update
Anant Ambani

Anant Ambani

Listen to this article
0.75x 1x 1.5x
00:00 / 00:00

അമിതമായ ചെലവഴിക്കൽ കൊണ്ട് എന്നും വാർത്തകളിൽ ഇടംപിടിക്കുന്ന കുടുംബമാണ് മുകേഷ് അംബാനിയുടേത്. ലോക കോടീശ്വര പട്ടികയിൽ 11-ാം സ്ഥാനത്തുള്ള ഈ ഇന്ത്യൻ ശതകോടീശ്വരനും കുടുംബവും ആഡംബര ജീവിതമാണ് നയിക്കുന്നത്. നിലവിൽ വലിയ സംഭാവനകൾ നൽകി വാർത്ത ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയാണ്.

മുകേഷ് അംബാനിയും കുടുംബവും തികഞ്ഞ ഈശ്വര വിശ്വാസികളാണെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ദ് അംബാനി, ഇന്ത്യയിലെ രണ്ട് പ്രശസ്ത ക്ഷേത്രങ്ങൾക്കായി അഞ്ചു കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിനും, അസമിലെ മാ കാമാഖ്യ ക്ഷേത്രത്തിനും ആണ് ഈ സംഭാവനകൾ ലഭിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഇരു ക്ഷേത്രങ്ങൾക്കും ആനന്ദ് 2,51,00,000 രൂപ വീതം സംഭാവന നൽകി. ചൈത്ര നവരാത്രിയിലെ അഷ്ടമിയോട് അനുബന്ധിച്ച് അസമിലെ ഗുവാഹത്തി കാമാഖ്യ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു ഈ 29 വയസുകാരനായ അംബാനി പുത്രൻ. റിലയൻസ് വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഡയറക്ടറായ അനന്ദ് അംബാനി രാജ്യത്തെ ഏറ്റവും ഉയർന്ന ശക്തിപീഠങ്ങളിലൊന്നായ കാമാഖ്യ ക്ഷേത്രത്തിന്റെ പരികർമ കൂടിയാണ്.

അനന്ദ് അംബാനിയും ഭാര്യ രാധിക മർച്ചന്റും ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതു പതിവ് കാഴ്ചയാണ്. തികഞ്ഞ വിശ്വാസികളായ അംബാനി കുടുംബം ഈ വർഷം മാത്രം ഗുജറാത്തിലെ ജാംനഗറിൽ 14 പുതിയ ക്ഷേത്രങ്ങളുടെ നിർമ്മാണത്തിന് സൗകര്യമൊരുക്കി എന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2022 -ൽ രാജസ്ഥാനിലെ രാജ്സമന്ദിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചാണ് ആനന്ദും, രാധികയും പരമ്പരാഗത റോക്ക ചടങ്ങുകളോടെ നിശ്ചയം ചെയ്തത്.

RELIANCE Anant Ambani