ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽവെച്ച് തമിഴിസൈയെ പരസ്യമായി ശാസിച്ച് അമിത് ഷാ

അമിത് ഷായെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് നടന്നു പോകുന്ന തമിഴിസൈയെ തിരികെ വിളിച്ച് ശാസിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

author-image
Vishnupriya
Updated On
New Update
tham

വിഡിയോയിലെ ദൃശ്യങ്ങൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

വിജയവാഡ : ബി.ജെ.പി. നേതാവും തെലങ്കാന മുൻ ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദർരാജനെ പൊതുവേദിയില്‍ വെച്ച്‌ പരസ്യമായി ശാസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് അമിത് ഷാ തമിഴിസൈയെ വിളിച്ച് ശാസിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമിത് ഷായെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് നടന്നു പോകുന്ന തമിഴിസൈയെ തിരികെ വിളിച്ച് ശാസിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച രീതിയിൽ മുന്നേറ്റം ലഭിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്കെതിരേ തമിഴിസൈ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ തമിഴിസൈയെ പരസ്യമായി ശാസിച്ചതെന്നാണ് റിപ്പോർട്ട്.

amitsha thamizhisai