മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടിയായി കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ ബിരേന്‍ സിങ് നയിക്കുന്ന സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ബിജെപി കഴിഞ്ഞാല്‍ സര്‍ക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എന്‍പിപി.മണിപ്പൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്മാറ്റം.60 അംഗ മന്ത്രിസഭയില്‍ 7 അംഗങ്ങളാണ് എന്‍പിപിക്കുള്ളത്. 37 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്.31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്.അതേസമയം, എന്‍പിപി പിന്തുണ പിന്‍വലിച്ചെങ്കിലും ബിരേന്‍ സര്‍ക്കാര്‍ വീഴില്ല.ഏഴ് അംഗങ്ങളാണ് നിലവില്‍ എന്‍പിപിയ്ക്കുള്ളത്. 53 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച എന്‍ഡിഎയ്ക്ക് എന്‍പിപി പിന്‍മാറിയാലും 46 അംഗങ്ങളുടെ പിന്തുണയുണ്ട്.
മണിപ്പുര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍പിപി വ്യക്തമാക്കുന്നു.
ഒരു വര്‍ഷത്തില്‍ അധികമായി തുടരുന്ന ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് എന്‍പിപി സഖ്യത്തില്‍ നിന്നും പിന്‍മാറുന്നത്. അതേസമയം, മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുമ്പോള്‍ കേന്ദ്ര ഇടപെടലിന് സാധ്യത. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ ഇരച്ചു കയറാന്‍ ശ്രമിക്കുകയും ബിജെപി കോണ്‍ഗ്രസ്, എംഎല്‍എമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂര്‍ വിഷയം അടിയന്തിരമായി പരിഗണിക്കുന്നത്.
മണിപ്പൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ പാര്‍ട്ടി പരിപാടികള്‍ ഉള്‍പ്പെടെ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിക്ക് മടങ്ങിയത്. മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അമിത് ഷാ അടിയന്തിര യോഗം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി
60 അംഗ മന്ത്രിസഭയില്‍ 7 അംഗങ്ങളാണ് എന്‍പിപിക്കുള്ളത്. 37 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്.31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്.അതേസമയം, എന്‍പിപി പിന്തുണ പിന്‍വലിച്ചെങ്കിലും ബിരേന്‍ സര്‍ക്കാര്‍ വീഴില്ല.
New Update