ഫഡ്‌നാവിസിന്റെ രാജി  നിഷേധിച്ച് അമിത് ഷാ; മഹാരാഷ്ട്ര സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരാൻ നിർദ്ദേശം

സംസ്ഥാനനത്ത് ബിജെപിയെ ശക്തിപ്പെടുത്താനുള്ള പദ്ധതി രൂപവത്ക്കരിക്കാനും ഫഡ്‌നാവിസിനോട് ഷാ നിർദേശിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

author-image
Vishnupriya
New Update
fena

അമിത് ഷാ ദേവേന്ദ്ര ഫഡ്‌നാവിസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദത്തിൽനിന്ന് രാജി സമർപ്പിച്ച ദേവേന്ദ്ര ഫഡ്‌നാവിസിൻറെ രാജി നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്ര സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരാനും സംസ്ഥാനനത്ത് ബിജെപിയെ ശക്തിപ്പെടുത്താനുള്ള പദ്ധതി രൂപവത്ക്കരിക്കാനും ഫഡ്‌നാവിസിനോട് ഷാ നിർദേശിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

 ഫഡ്‌നാവിസിൻറെ രാജി, ബിജെപി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും രാജിയെ സംബന്ധിച്ച് വിശദമായി മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞക്കുശേഷം ചർച്ച ചെയ്യാമെന്നും അമിത് ഷാ പറഞ്ഞതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിലെ തോൽവി കൂട്ടുത്തരവാദിത്വമാണെന്നും പരാജയങ്ങളിൽ തളരാൻ പാടില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഫഡ്‌നാവിസിന്റെ രാജി പ്രഖ്യാപനത്തിനുപിന്നാലെ വ്യക്തമാക്കിയിരുന്നു.

devendra fadnaviss