റായ്പൂര്‍: രാജ്യത്തുനിന്നും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ 2026 മാര്‍ച്ചിനുള്ളില്‍ തുടച്ചുനീക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. മുഖ്യമന്ത്രി വിഷ്ണു ഡിയോ സായുമായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്‌തെന്നും അമിത് ഷാ പറഞ്ഞു.
മാവോയിസ്റ്റുകളോട് കീഴടങ്ങാനും അടുത്ത രണ്ടുമാസത്തിനുള്ളില്‍ പുതിയ കീഴടങ്ങല്‍ നയം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തിനു ഭീഷണിയാണു മാവോയിസിറ്റ് പ്രവര്‍ത്തനങ്ങള്‍. 17,000 ജീവനുകള്‍ ഇതുവരെ പൊലിഞ്ഞു. 2004-14 നെ അപേക്ഷിച്ച് 2014-24 കാലത്ത് നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ 53 ശതമാനത്തിന്റെ ഇടിവുണ്ടെന്നും അമിത് ഷാ പറഞ്ഞു.