ബോയിങ് 737 മാക്‌സ് 9 സ്വന്തമാക്കിയതോടെ ഇന്ത്യയിലെ വ്യവസായികളില്‍ ഏറ്റവും വിലയേറിയ വിമാനം സ്വന്തമാക്കിയതിന്റെ ക്രെഡിറ്റ് കൂടിയാണ് അംബാനിക്ക് ലഭിച്ചിരിക്കുന്നത്.1000 കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ബോയിങ് 737 മാക്‌സ് 9 എന്ന അത്യാഡംബര വിമാനമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്.പുതുതായി എത്തിയ ഈ വിമാനത്തിന് പുറമെ, ഒമ്പത് ജെറ്റ് വിമാനങ്ങളാണ് റിലയന്‍സ് ഇന്‍ഡസ്ട്രിസിന് സ്വന്തമായുള്ളത്. അംബാനിയുടെ നിര്‍ദേശ പ്രകാരം വരുത്തിയിട്ടുള്ള നിരവധി മോടിപിടിപ്പിക്കലിനും മണിക്കൂറുകള്‍ നീണ്ട പരീക്ഷണ പറക്കലുകള്‍ക്കും ശേഷമാണ് ഈ വാഹനം ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. ബാസലില്‍ നിന്നാണ് ഈ അത്യാഡംബര വിമാനം ഡല്‍ഹിയിലേക്ക് പറന്നത്. 6234 കിലോമീറ്റര്‍ ദൈര്‍ഘ്യം ഒമ്പത് മണിക്കൂറില്‍ പറന്നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. 118.5 മില്ല്യണ്‍ ഡോളറാണ് ഈ വിമാനത്തിന്റെ അടിസ്ഥാന വില. ഇതില്‍ വരുത്തിയിട്ടുള്ള മോടിപിടിപ്പിക്കലും മാറ്റങ്ങളുടെയും കൂടി തുക ചേരുന്നതോടെയാണ് വില ആയിരം കോടി കടന്നതെന്നാണ് വിലയിരുത്തലുകള്‍. വലിയ ക്യാബിന്‍, താരതമ്യേന കൂടുതലുള്ള ലഗേജ് സ്‌പേസ് എന്നിവയും ഈ വിമാനത്തിലുണ്ട്. രണ്ട് സി.എഫ്.എം.ഐ. ലീപ്പ്-18 എന്‍ജിനുകളാണ് ഈ വിമാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 8401 എന്ന എം.എസ്.എന്‍, നമ്പറുള്ള ഈ വിമാനത്തിന് 6355 നോട്ടിക്കല്‍ മൈല്‍ അല്ലെങ്കില്‍ 11,770 കിലോമീറ്റര്‍ റേഞ്ചാണ് ഈ വിമാനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. നിലവില്‍ ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിന് സമീപത്താണ് ഈ വിമാനമുള്ളത്. ഈ വിമാനത്തിന്റെ ഇന്റീരിയറിന്റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും സാധാരണ നിലയില്‍ തന്നെ ആഡംബര സംവിധാനങ്ങളുള്ള വിമാനമാണിതെന്നാണ് വിവരം. ബോയിങ് 737 മാക്‌സ് 9 എത്തിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്വകാര്യ വിമാനങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്. 18 വര്‍ഷമായി കമ്പനിയിലുള്ള എയര്‍ബസ് എ319 എ.സി.ജെ, രണ്ട് ബൊംബര്‍ഡിയര്‍ ഗ്ലോബല്‍ 5000, രണ്ട് ദസോള്‍ട്ട് ഫാല്‍ക്കണ്‍ 900, ബൊംബര്‍ഡിയര്‍ ഗ്ലോബല്‍ 6000, എംബ്രാര്‍ ഇ.ആര്‍.ജെ.135 തുടങ്ങിയവയാണ് ഇവരുടെ വിമാനശേഖരത്തിലെ മോഡലുകള്‍. ഇതിനുപുറമെ, ഡോഫിന്‍, സിക്കോര്‍സ്‌കി എസ്76 എന്നീ രണ്ട് ഹെലികോപ്റ്ററുകളും റിയലയന്‍സ് ഇന്‍ഡസ്ട്രിക്കുണ്ട്.