20 വർഷം ഏകാന്തതയിൽ കഴിഞ്ഞ ശങ്കർ എന്ന ആനയ്ക്ക് ഒരു കൂട്ടുകാരി വരുന്നു.കൂട്ടുകാരികൾ രണ്ടു പേർ ആകാനും സാധ്യതയുണ്ട്.ഡൽഹി മൃഗശാലയിലാണ് സംഭവം.ശങ്കറെന്ന ആനയ്ക്ക് ഇണകളായി രണ്ടു പിടിയാനകളെ നൽകുമെന്ന ഉറപ്പ് നൽകിയിരിക്കുകയാണ് ബോട്സ്വാനയിലേയും സിംബാബ്‌വേയിലെയും മൃഗശാലകൾ.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.വ്യവസ്ഥകൾ പ്രകാരം സുവോളജിക്കൽ പാർക്കുകളിൽ ആനകൾക്ക് ആറുമാസത്തിൽ കൂടുതൽ ഇണകളില്ലാതെ തുടരാൻ അനുവാദമില്ല.മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ 1996ൽ സിംബാബ്‌വേ സന്ദർശിച്ചപ്പോൾ സമ്മാനമായി ലഭിച്ച കൊമ്പനായിരുന്നു ശങ്കർ ബംബായ് ആഫ്രിക്കൻ ആനയ്‌ക്കൊപ്പം രണ്ടു വയസുള്ളപ്പോഴാണ് ഇന്ത്യയിൽ എത്തിയത്.ഇന്ന്ശങ്കറിന്റെ പ്രായം 29.ബംബായി 2005ൽ ചരിഞ്ഞതോടെ ശങ്കർ ഒറ്റയ്ക്കായി. ഹീര, ലക്ഷ്മി എന്ന പിടിയാനകളുമായി ശങ്കർ ഒട്ടും അടുപ്പത്തിലല്ല.ഈ സമയമങ്ങളിലൊക്കെ ശങ്കറിന് മദം പൊട്ടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.ഇതോടെ ശങ്കർ സ്ഥിരമായി ചങ്ങലയിലായി.
ശങ്കറിന് ഒരു ഇണയെ കണ്ടെത്തണമെന്ന ഉത്തരവ് 2022ലാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.എന്നാൽ നടപടി ക്രമങ്ങൾ നീണ്ടു പോകുകയായിരുന്നു.ശങ്കറിനെ എത്രയും വേഗം ചങ്ങലയിൽ നിന്നും മോചിതനാക്കി സുരക്ഷിത സങ്കേതത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നികിത ധവാൻ എന്ന സ്ത്രീയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.ഇതിനിടയിൽ ആനയെ ആഫ്രിക്കയിലേക്ക് തിരികെ അയക്കാനുള്ള ആവശ്യം കോടതി നിഷേധിച്ചു.