ഡൽഹിയിൽ വായു മലിനീകരണം ഗുരുതരം;കർശന നിയന്ത്രണം

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച്,രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്,ഇന്ന് പുലർച്ചെ എയർ ക്വാളിറ്റി ഇൻഡക്സ് 481 കടന്നതായാണ് റിപ്പോർട്ട്.

author-image
Rajesh T L
New Update
INDIA


ഡൽഹി :കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച്, രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്,ഇന്ന് പുലർച്ചെ എയർ ക്വാളിറ്റി ഇൻഡക്സ് 481 കടന്നതായാണ് റിപ്പോർട്ട് അടിയന്തര നടപടികൾ നടപ്പാക്കുന്നതിനെ തുടർന്ന് വർദ്ധിച്ചുവരുന്ന വായു മലിനീകരണം നഗര ജീവിതത്തിൻ്റെ എല്ലാ മേഖലയെയും കാര്യമായി ബാധിച്ചു.

10, 11ക്ലാസുകളിലെ വിദ്യാർത്ഥികൾ ഒഴികെയുള്ള മറ്റു ക്ലാസുകൾ ഓൺലൈനായി മാറ്റിയിട്ടുണ്ട്.മുനിസിപ്പൽ,സ്വകാര്യ ഓഫീസുകൾ 50% പ്രവർത്തിക്കും , ജീവനക്കാർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണം.കെട്ടിട നിർമ്മാണ,രാഷ്ട്രീയ പ്രവർത്തനങ്ങൾ,ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നിർത്തിവച്ചിരിക്കുന്നു,വായുവിലെ സൂക്ഷ്മകണികകൾ കുറയ്ക്കുന്നതിന് ദിവസേന ഗതാഗതം കൂടുതലുള്ള പ്രധാന റോഡുകളിൽ വെള്ളം തളിക്കും.പഞ്ചാബ് ഉൾപ്പടെയുള്ള അയൽ സംസ്ഥാനങ്ങളിൽ കണികാ പദാർത്ഥങ്ങൾ വർധിപ്പിച്ച് വൈക്കോൽ കത്തിച്ചതാണ് നഗരത്തിലെ വായു മലിനീകരണത്തിന് കാരണം.ശൈത്യകാലം ആരംഭിക്കുന്നതോടെ മലിനീകരണം രൂക്ഷമാകും.സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ ഡൽഹിയിലെ പരിസ്ഥിതി മന്ത്രി ഗോപാൽ റായി പരാജയപ്പെട്ടുവെന്ന വിമര്ശാന്നങ്ങളും ഉയരുന്നു.എന്നാൽ അയൽ സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ അന്തരീക്ഷ മലിനീകരണം തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ്  റായ് ആരോപിക്കുന്നത്

Delhi Air pollution delhi air crisis