എയർ ഇന്ത്യ ബിസിനസ് ക്ലാസിലെ ദുരനുഭവം പങ്കുവെച്ച് യാത്രികൻ

author-image
Anagha Rajeev
Updated On
New Update
AIR INDIA
Listen to this article
0.75x 1x 1.5x
00:00 / 00:00

ടാറ്റാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബിസിനസ് ക്ലാസ് യാത്രയിൽ നേരിട്ട ദുരനുഭവം വിവരിച്ച് യാത്രക്കാരൻ. വിനീത് എന്ന യാത്രക്കാരനാണ് ദുരനുഭവം ‌പങ്കുവെച്ചത്. പാകം ചെയ്യാത്ത ഭക്ഷണവും ജീർണിച്ച സീറ്റുകളുമാണ് തനിക്ക് ലഭിച്ചത്. ഒരു ദു:സ്വപ്നം പോലെയാണ് ആ യാത്രയെന്ന് അദ്ദേഹം പറയുന്നു. ഡൽഹിയിൽ നിന്നും യു.എസിലെ നെവാർകിലേക്കുള്ള യാത്രക്കിടയിലാണ് ദുരനുഭവമുണ്ടായത്.

ഡൽഹി-നെവാർക്ക് നേരിട്ടുള്ള സർവീസ് ഉള്ളതിനാലാണ് എയർ ഇന്ത്യ തെരഞ്ഞെടുത്തത്. തുടക്കം മുതൽ തന്നെ യാത്രയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 25 മിനുട്ടുകൾ വെെകിയായിരുന്നു വിമാനം പുറപ്പെട്ടത്. ശേഷം ഉറങ്ങാനായി ശ്രമിച്ചെങ്കിലും സീറ്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.

ബിസിനസ് ക്ലാസിലെ 35ഓളം സീറ്റുകളിൽ അഞ്ചെണ്ണം പ്രവർത്തനക്ഷമമായിരുന്നില്ല. പിന്നീട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം വേവിക്കാത്ത ഭക്ഷണവും ചീഞ്ഞ പഴങ്ങളും ലഭിച്ചു. ടിവി കാണാനുളള സൗകര്യമുണ്ടായിരുന്നെങ്കിലും ടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിന് പുറമേ തന്റ ബാ​ഗുകൾക്ക് കേടുപാട് സംഭവിച്ചതായും വിനീത് എക്സ് പോസ്റ്റിൽ കുറിച്ചു. ഓ

 

air india express