മഹാ കുംഭമേളയെ ഗൂഗിൾ നാവിഗേഷനുമായി ബന്ധിപ്പിക്കാൻ ധാരണ

നാവിഗേഷൻ സംവിധാനവുമായി ബന്ധിപ്പിക്കന്നതിലൂടെ ഭക്‌തർക്ക് പ്രദേശത്തെ വിവിധ സ്ഥലങ്ങൾ, അഖാരകൾ, സന്യാസി മഠങ്ങൾ തുടങ്ങിയവ ഗൂഗിൾ മാപ്പിലൂടെ കണ്ടെത്താനാകും.

author-image
Anagha Rajeev
New Update
maha kumbhamela

മഹാ കുംഭമേള നാവിഗേഷൻ സംവിധാനവുമായി സംയോജിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഇതിനായി ഗൂഗിളും പ്രയാഗ്‌രാജ് മേള അതോറിറ്റിയും തമ്മിൽ തിങ്കളാഴ്‌ച ധാരണാപത്രം ഒപ്പുവച്ചു. നാവിഗേഷൻ സംവിധാനവുമായി ബന്ധിപ്പിക്കന്നതിലൂടെ ഭക്‌തർക്ക് പ്രദേശത്തെ വിവിധ സ്ഥലങ്ങൾ, അഖാരകൾ, സന്യാസി മഠങ്ങൾ തുടങ്ങിയവ ഗൂഗിൾ മാപ്പിലൂടെ കണ്ടെത്താനാകും.

ഈ ഫീച്ചർ ഈ മാസം അവസാനമോ ഡിസംബർ ആദ്യമോ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. പ്രമുഖ റോഡുകൾ, മതപരമായ സ്ഥലങ്ങൾ, ഘാട്ടുകൾ, അഖാഡകൾ, ശ്രദ്ധേയരായ സന്യാസിമാരുടെ സ്ഥാനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ, ഒരു താത്‌കാലിക നഗരത്തിനായി മാത്രം ഗൂഗിൾ ഒരു നാവിഗേഷൻ സൃഷ്‌ടിക്കുന്നത് ഇതാദ്യമായാണ്.

ക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിനായി ടേൺ-ബൈ-ടേൺ ദിശകൾ നൽകുന്ന ഗൂഗിൾ മാപ്പ് ആപ്പിലെ ഒരു സവിശേഷതയാണ് ഗൂഗിൾ നാവിഗേഷൻ. ഈ ഉപകരണം സമഗ്രമായ രീതിയിൽ മാപ്പുകൾ അവതരിപ്പിക്കുക മാത്രമല്ല. എപ്പോൾ എവിടേക്ക് തിരിയണം എന്നതിനെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങളും വാഗ്‌ദാനം ചെയ്യുന്നു.

Maha KumbhaMela