പ്രശസ്ത ഇന്ത്യന്‍ പണ്ഡിതനും കോളമിസ്റ്റും അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എ.ജി നൂറാനി എന്നറിയപ്പെടുന്ന അബ്ദുള്‍ ഗഫൂര്‍ മജീദ് നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. ഇന്ത്യന്‍ നിയമരാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖനായ നൂറാനിക്ക് വിവിധ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമായിരുന്നു.
1930 സെപ്റ്റംബര്‍ 16ന് മുംബൈയിയിലായിരുന്നു ?ജനനം. മുംബൈയിലെ സെന്റ് മേരീസ് സ്‌കൂളിലും ഗവണ്‍മെന്റ് ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, ഡോണ്‍, ദ സ്‌റ്റേറ്റ്‌സ്മാന്‍, ഫ്രണ്ട്‌ലൈന്‍, എകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നൂറാനി കോളങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
'ദ കശ്മീര്‍ ക്വസ്റ്റിയന്‍', 'മിനിസ്‌റ്റേഴ്‌സ് മിസ്‌കോണ്‍ഡക്ട്', 'ബ്രഷ്‌നേവ്‌സ് പ്ലാന്‍ ഫോര്‍ ഏഷ്യന്‍ സെക്യൂരിറ്റി', 'ദ പ്രസിഡന്‍ഷ്യല്‍ സിസ്റ്റം', 'ദി ട്രയല്‍ ഓഫ് ഭഗത് സിങ്', 'കോണ്‍സ്റ്റിറ്റിയൂഷനല്‍ ക്വസ്റ്റിയന്‍സ് ഇന്‍ ഇന്ത്യ', 'ദ ആര്‍എസ്എസ് ആന്‍ഡ് ദ ബിജെപി: എ ഡിവിഷന്‍ ഓഫ് ലേബര്‍', 'ദ ആര്‍എസ്എസ്: എ മെനസ് ടു ഇന്ത്യ' തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബദ്‌റുദ്ദീന്‍ തിയാബ്ജി, മുന്‍ പ്രസിഡന്റ് സാകിര്‍ ഹുസൈന്‍ എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്.