മണിപ്പൂരിലെ അഞ്ച് ജില്ലകളിലായി ആറ് പോലീസ് സ്‌റ്റേഷന്‍ പരിധികള്‍ കൂടി സായുധസേന (പ്രത്യേക അധികാരങ്ങള്‍) നിയമ (അഫ്‌സ്പ) പരിധിയില്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍. ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്ന സംഘര്‍ഷഭരിത പ്രദേശങ്ങളില്‍ സ്ഥിതികലുഷിതമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
ഒക്ടോബര്‍ ഒന്നിന് 19 പോലീസ് സ്‌റ്റേഷന്‍ പരിധികള്‍ ഒഴികെ മണിപ്പൂര്‍ മുഴുവന്‍ 'സംഘര്‍ഷ മേഖല' ആയി പ്രഖ്യാപിച്ച് അഫ്‌സ്പ നടപ്പാക്കിയിരുന്നു. എന്നാല്‍ സുരക്ഷാ സ്ഥിതി വിലയിരുത്തിയതിനെ തുടര്‍ന്ന് ആറ് പോലീസ് സ്‌റ്റേഷന്‍ പരിധികള്‍ കൂടി അഫ്‌സ്പ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ മണിപ്പൂരില്‍ 13 പോലീസ് സ്‌റ്റേഷന്‍ പരിധികള്‍ മാത്രമാണ് അഫ്‌സ്പ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സെക്‌മൈ, ലാംസാങ്, ഇംഫാല്‍ ഈസ്റ്റിലെ ലാംലൈ, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മോയിരാങ് പോലീസ് സ്‌റ്റേഷന്‍ പരിധികളാണ് പുതുതായി അഫ്‌സ്പ നിയമത്തിന് കീഴിലാക്കിയിരിക്കുന്നത്.