ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യവസായികളായ ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം തേടിയെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി.നീണ്ട പത്ത് വർഷത്തിന് ശേഷമാണ് നരേന്ദ്ര മോദി അദാനി-അംബാനിയെ തൻ്റെ പ്രസംഗത്തിൽ പരാമർശിച്ചതെന്നും രാഹുൽ പരിഹസിച്ചു.അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കനൗജിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
രഹസ്യ ഇടപാട് ആരോപിച്ച് രണ്ട് വ്യവസായികളോട് കോൺഗ്രസ് മൗനം പാലിച്ചുവെന്ന പ്രധാനമന്ത്രി മോദിയുടെ ആരോപണത്തിന് ഇൻഡ്യ സംഘ്യം മൂലക്കിരുത്തിയതുകൊണ്ടാണ് നരേന്ദ്ര മോദി തൻ്റെ രണ്ട് സുഹൃത്തുക്കളുടെ പേര് വീണ്ടും പ്രസംഗത്തിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു രാഹുലിന്റ പ്രതികരണം.
10 വർഷത്തിനിടെ നരേന്ദ്ര മോദി അദാനിയുടെയും അംബാനിയുടെയും പേരുകൾ പരാമർശിച്ചിട്ടില്ല. 10 വർഷത്തിനിടെ ആയിരക്കണക്കിന് പ്രസംഗങ്ങൾ നടത്തിയെങ്കിലും അവരുടെ പേരുകൾ പറഞ്ഞിട്ടില്ല.ആരെങ്കിലും പേടിച്ചാൽ അവരെ രക്ഷിക്കാൻ കഴിയുമെന്ന് കരുതുന്ന ആളുകളുടെ പേരുകൾ അദ്ദേഹം എടുക്കുന്നു:- രാഹുൽ ഗാന്ധി പറഞ്ഞു.
''എന്നെ രക്ഷിക്കൂ, ഇൻഡ്യാ സഖ്യം എന്നെ മൂലക്കിരുത്തി,അദാനി-അംബാനി, എന്നെ രക്ഷിക്കൂ," പ്രധാനമന്ത്രി മോദിയെ പരിഹസിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.അതെസമയം മൗനം നിലനിർത്താൻ കോൺഗ്രസ് ഒരു ടെമ്പോ ലോഡ് പണം സ്വീകരിച്ചുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന്,അദാനി എങ്ങനെയാണ് ടെമ്പോയിൽ പണം അയയ്ക്കുന്നതെന്ന് പോലും നരേന്ദ്ര മോദിക്ക് അറിയാമെന്നും ടെമ്പോയുമായി വ്യക്തിപരമായ അനുഭവമുണ്ടെന്നും രാഹുൽ ഗാന്ധി മറുപടി നൽകി.ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ബിജെപിയും നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നരേന്ദ്രമോദി 22 വ്യവസായികൾക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.