നടിയുടെ പീഡനപരാതി; സംവിധായകനെ പുറത്താക്കി ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഈസ്‌റ്റേണ്‍ ഇന്ത്യയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

author-image
Prana
New Update
arindam sil
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്ത: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ബംഗാളി സിനിമാ സംഘടനയായ ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഈസ്‌റ്റേണ്‍ ഇന്ത്യ (ഡിഎഇഐ)യില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക തെളിവുകള്‍ കണക്കിലെടുത്താണ് ഡിഎഇഐ നടപടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരോപണങ്ങള്‍ പൂര്‍ണ്ണമായി അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടും വരെ സില്ലിനെ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് അസോസിയേഷന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ സെറ്റില്‍ വെച്ച് സംവിധായകന്‍ നടിയോട് മോശമായി പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സില്‍ തന്റെ കവിളില്‍ ചുംബിച്ചതായി നടി ആരോപിച്ചു.
നടി ഈ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു. വനിത കമ്മീഷന് മുന്നില്‍ ഹാജരായ സംവിധായകന്‍ സംഭവത്തില്‍ മാപ്പ് എഴുതി നല്‍കിയിരുന്നു. ഇതിനു പുറകെയാണ് ഡയറക്‌ടേഴ്‌സ് അസോസിയേഷന്റെ നടപടി.

 

bengal Rape Case suspended director