സൈബര്‍ സുരക്ഷയെ കുറിച്ച് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായി നടി രശ്മിക മന്ദാനയെ നിയോഗിച്ച് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്.
സൈബന്‍ ലോകത്തെ ഭീഷണികളെക്കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്മിക നേതൃത്വം നല്‍കും. വീഡിയോ സന്ദേശത്തിലൂടെയാണ് പുതിയ ചുമതല സംബന്ധിച്ച് നടി വെളിപ്പെടുത്തിയത്.
നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒന്നിക്കാം, എന്ന വാചകത്തോടെയാണ് രശ്മിക വീഡിയോ പങ്കുവെച്ചത്. സൈബര്‍ ലോകത്തെ ഭീഷണികളെപ്പറ്റി അവബോധം സൃഷ്ടിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകാതെ പരമാവധിപേരെ രക്ഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബ്രാണ്ട് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നതെന്നും രശ്മിക വീഡിയോയിൽ പറയുന്നുണ്ട്.
പുതിയ ചുമതല ഏറ്റെടുക്കുന്നതിന് സ്വന്തം അനുഭവങ്ങള്‍തന്നെ നടിക്ക് കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രശ്മികയുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോകള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പുതിയ ചുമതല ഏറ്റെടുക്കുമ്പോള്‍ ഇക്കാര്യങ്ങളും നടി ചൂണ്ടിക്കാട്ടിയിരുന്നു.