തമിഴ്‌നാട്ടില്‍ താമസിക്കുന്ന തെലുങ്കര്‍ക്കെതിരേ വിദ്വേഷപരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ നടി കസ്തൂരിയെ ഈ മാസം 29വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പുഴല്‍ സെന്‍ട്രല്‍ ജയിലിലാണ് കസ്തൂരി ഇപ്പോഴുള്ളത്. കഴിഞ്ഞദിവസമാണ് നടി ഹൈദരാബാദില്‍ അറസ്റ്റിലായത്.കേസിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ കസ്തൂരിയെ ചെന്നൈയില്‍നിന്നുള്ള പോലീസ് സംഘം ഹൈദരാബാദിലെത്തി പിടികൂടുകയായിരുന്നു. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളിയതോടെയാണ് പോലീസ് അറസ്റ്റ് നടപടി ഊര്‍ജിതമാക്കിയത്. ബ്രാഹ്മണര്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ നടത്തിയ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കസ്തൂരിയുടെ വിവാദപരാമര്‍ശം.
തമിഴ്‌നാട്ടിലെ രാജാക്കന്മാരുടെ അന്തപ്പുരത്തില്‍ ദാസ്യവേലയ്ക്കായി എത്തിയവരാണ് സംസ്ഥാനത്തുള്ള തെലുങ്കര്‍ എന്നപരാമര്‍ശമാണ് കസ്തൂരിയെ വെട്ടിലാക്കിയത്. ഇതിനെതിരേ വ്യാപകവിമര്‍ശനമുയരുകയും ചെന്നൈയടക്കം തമിഴ്‌നാട്ടിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി ലഭിക്കുകയുമായിരുന്നു. എഗ്മോര്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്നാണ് കസ്തൂരി ഒളിവില്‍പ്പോയത്.ഒരു തെലുങ്ക് നിര്‍മാതാവിന്റെ സഹായത്താല്‍ ഒളിവില്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അതേസമയം കസ്തൂരിയുടെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ രം?ഗത്തെത്തി. കസ്തൂരി മാപ്പുപറഞ്ഞിട്ടും ഇപ്പോഴത്തെ പോലീസ് നടപടി എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.
നടി കസ്തൂരിയെ 29വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
പുഴല്‍ സെന്‍ട്രല്‍ ജയിലിലാണ് കസ്തൂരി ഇപ്പോഴുള്ളത്. കഴിഞ്ഞദിവസമാണ് നടി ഹൈദരാബാദില്‍ അറസ്റ്റിലായത്.കേസിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ കസ്തൂരിയെ ചെന്നൈയില്‍നിന്നുള്ള പോലീസ് സംഘം ഹൈദരാബാദിലെത്തി
New Update