നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായി, പരീക്ഷ റദ്ദാക്കണം: വിജയ്

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം.

author-image
anumol ps
New Update
vijay

ടിവികെ യോഗത്തില്‍ സംസാരിക്കുന്ന വിജയ്‌

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

 

ചെന്നൈ: നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായതായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. നീറ്റ് പരീക്ഷ നിര്‍ത്തലാക്കുകയാണ് ഇതിനെല്ലാമുള്ള ഒരേയൊരു വഴിയെന്നും അദ്ദേഹം പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് നിര്‍ത്തലാക്കുകയോ തമിഴ്‌നാടിനെ പരീക്ഷയില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിന് വിജയ് പിന്തുണയറിയിച്ചു. 

വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയില്‍ ചേര്‍ക്കണമെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷ സംസ്ഥാനങ്ങളുടെ അവകാശത്തിനു മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ്. വിവാദമായ പരീക്ഷ റദ്ദാക്കണമെന്നും കണ്‍കറന്റ് ലിസ്റ്റില്‍നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം കൊണ്ടുവരണമെന്നും വിജയ് ആവശ്യപ്പെട്ടു.നീറ്റിനെതിരെ തമിഴ്നാട്ടില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലാണ് താരത്തിന്റെ പരാമര്‍ശം. 

 

actor vijay