കൊല്ലപ്പെട്ട രേണുക സ്വാമിയുടെ സംസ്‌കാരം ചിത്രദുര്‍ഗയില്‍ നടന്നു. വീര ശൈവ ലിംഗായത്ത് ആചാരപ്രകാരമായിരുന്നു സംസ്‌കാരം. തന്റെ ഭര്‍ത്താവിനോട് ചെയ്ത അനീതിക്ക് നീതി വേണമെന്ന് രേണുക സ്വാമിയുടെ ഭാര്യ സഹാന പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് കേവലം ഒരു വര്‍ഷമേ ആയിട്ടുള്ളൂ. താന്‍ ഒരു അമ്മയാകാന്‍ പോകുകയാണ്. കൊല്ലപ്പെടും മുമ്പ് അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചിരുന്നു. തന്റെ ഭര്‍ത്താവ് ദര്‍ശന്റെ ആരാധകനായിരുന്നില്ല. ദര്‍ശന് നീതി നല്‍കാന്‍ ഇവിടെ ആളുണ്ട്. താന്‍ ഭാവിയില്‍ എങ്ങനെ ജീവിക്കുമെന്നും ഇവര്‍ ചോദിക്കുന്നു.രേണുകാ സ്വാമിയുടെ അച്ഛനും അമ്മയും ദര്‍ശനെതിരെ ആഞ്ഞടിച്ചു. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണം നടന്നെങ്കില്‍ മാത്രമേ നീതി കിട്ടൂ. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മാതൃകാപരമായി ശിക്ഷിക്കണമെന്ന് രേണുകാസ്വാമിയുടെ അമ്മാവന്‍ സദാക്ഷരയ്യ ആവശ്യപ്പെട്ടു.