ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പരമേശ്വര പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. കൊലപാതകത്തില്‍ ദര്‍ശന്റെ പങ്ക് പുറത്ത് കൊണ്ടുവരണം. ദര്‍ശനെ അറസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ദര്‍ശന്റെ കാമുകിയെക്കുറിച്ച് രേണുക സ്വാമി മോശം പരാമര്‍ശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയതായി വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ പൊലീസ് നടപടി കൈക്കൊണ്ടേനേ. എന്നാല്‍ പ്രതികള്‍ ഇയാളെ കൊണ്ടുപോയി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. പൊലീസ് നിയമനടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.ദര്‍ശന്‍ സ്വാധീനമുള്ള പല നേതാക്കളെയും വിളിച്ചിരുന്നു എന്ന ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. ആരും അത്തരം ഒരു ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം അനുസരിച്ച് നടപടിയെടുക്കട്ടെ. സര്‍ക്കാരില്‍ നിന്ന് യാതൊരു ഇടപെടലും ഉണ്ടാകില്ല. സര്‍ക്കാര്‍ പൊലീസിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേണുക സ്വാമിയുടെ കുടുംബത്തിന് എന്ത് സഹായം നല്‍കാനാകുമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.